Parameswaran Chovvara

ചെറുപ്രായത്തില്‍ രാഷ്ട്രീയത്തിലേക്ക് കടന്ന ഇദ്ദേഹംബ 1923 ല്‍ പാലക്കാട് നടന്ന കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തില്‍ പങ്കെടുത്തു.
സ്വാതന്ത്ര്യസമരങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ഇദ്ദേഹം 1924ല്‍വൈക്കം സത്യാഗ്രഹത്തിലും 1930ല്‍ സിവില്‍ നിയമലംഘന പ്രസ്ഥാനത്തിലും പങ്കെടുത്തു. 1942ല്‍ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തുഅറസ്റ്റ് വരിച്ചുു.സ്വാതന്ത്ര്യസമര കാലത്ത് മാതൃഭൂമി'യുമായി അഭേദ്യമായ ബന്ധം ഇദ്ദേഹത്തിനുണ്ടായിരുന്നു. 1952 ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു കേരളം സന്ദര്‍ശിച്ചപ്പോള്‍ ചൊവ്വരയാണ് പ്രസംഗം വിവര്‍ത്തനം ചെയ്തിരുന്നത്. സഞ്ചരിക്കുന്ന ലേഖകന്‍ എന്ന നിലയില്‍ ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ കിരാതവാഴ്ച നടഛ'ിയ അന്ന് തിരുവിതാംകൂറില്‍ നടക്കുന്ന സംഭവങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ രൂപീകൃതമായതോടെ 1949ല്‍ ഒരു മുഴുവന്‍ സമയലേഖകനായി അവിടെ നിയോഗിക്കപ്പെട്ടു. 1968 ഡിസംബര്‍ 20ന് അന്തരിച്ചു.
മാതൃഭൂമി പ്രത്യേക ലേഖകനായിരുന്ന പരേതനായ രാമചന്ദ്രന്‍ മകനാണ്.