മുട്ടത്ത് വര്‍ക്കി
Stalwarts of Journalism from Kerala
Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.
|
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ചീഫ് എഡിറ്ററും യൂണിറ്റി മീഡിയാ അവാര്‍ഡ് ജേതാവുമായിരുന്നു നമ്പലാട്ട് ചന്ദ്രശേഖരമേനോന്‍ (എന്‍.സി. മേനോന്‍). പട്ടാമ്പി നമ്പലാട്ട് രാവുണ്ണിനായരുടെയും മാധവിക്കുട്ടിയമ്മയുടെയും മകനായി 1934 ആഗസ്ത് 20ന് ഗുരുവായൂരിലാണ് ചന്ദ്രശേഖരമേനോന്‍ ജനിച്ചത്. ഊട്ടി മുനിസിപ്പല്‍ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുനെല്‍വേലി സെന്റ് സേവ്യഴ്‌സ് കോളേജില്‍ ഉപരിപഠനം നടത്തി. തുടര്‍ന്ന്, വാഷിങ്ടണിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനവും നടത്തി.ആദ്യകാലത്ത് കൊല്‍ക്കത്തയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദ് സ്‌റ്റേറ്റ്‌സ്മാന്‍' പത്രത്തിന്റെ ലേഖകനായിരുന്നു. ബംഗ്ലാദേശ്‌യുദ്ധം, പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍..... |
|
വി.കെ.ബി. നായര്‍ വി.കെ.ബി എന്ന പേരില്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിു മലയാള മനോരമ കോട്ടയം റസിഡന്റ് എഡിറ്റര്‍ ആയിരന്നു വി.കെ.ഭാര്‍ഗവന്‍ നായര്‍. മനോരമയില്‍ എഴുതിപ്പോന്ന കണ്ടതും കേട്ടതും എന്ന കോളത്തിലൂടെ മലയാള പത്രവായനക്കാര്‍ക്ക് സുപരിചിതനായിരുന്ന വി.കെ.ബി. ആദ്യകാലത്ത് റിപ്പോര്‍ട്ടിങ്ങ് രംഗത്തായിരുന്നു. പിന്നീട് എഡിറ്റിങ്ങ്, പത്രരൂപ കല്പന രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു. |
TK Govindankutty Nair alias TKG excelled in different walks of public life such as author, politician and organizer. TKG was born on 18 June 1928 to freedom fighter TK |
Photo: ![]() പഴയകാല പത്രപ്രവര്‍ത്തക തലമുറയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വ്യക്തിത്വമാണ് രയരോത്ത് കൃഷ്ണന്‍ നമ്പ്യാരെന്ന ആര്‍.കെ.നമ്പ്യാര്‍. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ മനസ്സുറച്ചുനിന്ന നമ്പ്യാര്‍ തന്റെ വിശ്വാസ ദര്‍ശനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ പത്രപ്രവര്‍ത്തന രംഗത്ത് ഉറച്ചുനിന്നു. 1930 ഫെബ്രുവരി രണ്ടിന് ഒളവിലത്ത് രയരോത്ത് വീട്ടിലാണ് ജനനം. അച്ഛന്‍ കെ.പി.എ നായര്‍. അമ്മ നാരായണിയമ്മ. കാഞ്ഞിലേരിയിലും ശിവപുരത്തും പ്രാഥമിക വിദ്യാഭ്യാസം. സ്വാതന്ത്ര്യസമരകാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെത്തിയതോടെ പഠനം പാളംതെറ്റി. പിന്നീട് തിരുവങ്ങലത്തും മുണ്ടിയോ'ും ഓറിയന്റല്‍ സംസ്‌കൃത സ്‌കൂളിലും പഠിച്ചു. സുകുമാര്‍ അഴിക്കോടിന്റെ സഹപാഠിയാണ്. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പഠനം നിര്‍ത്തി കോഴിക്കോട് സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായി. തുടര്‍ന്ന് പത്രവിതരണക്കാരനായ നമ്പ്യാര്‍ പത്രഏജന്‍സി സംഘടനയുടെ നേതാവായി. അവിടെ നിന്നാണ് 1963-ല്‍ മലയാളം എക്‌സ്പ്രസ് പത്രത്തിന്റെ എഡിറ്റര്‍ കരുണാകരന്‍ നമ്പ്യാര്‍ എക്‌സ്പ്രസ്സില്‍ ജോലി നല്‍കുന്നത്. പിന്നീട് പത്രത്തിന്റെ കോഴിക്കോട് എഡിഷനില്‍ ലേഖകനായി. സ്‌നേഹസൗഹൃദങ്ങള്‍ പങ്കുവച്ച് അദ്ദേഹം കോഴിക്കോ'് വിപുലമായ ആത്മബന്ധങ്ങള്‍ക്കുടമയായി ... |
Photo: ![]() ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്ത വാരികയുടെ സ്ഥാപക പത്രാധിപസമിതി അംഗവുമായിരുന്നു കെ.ഇ.കെ.നമ്പൂതിരി. 1930 ജൂ 5-ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് നമ്പൂതിരിയുടെ ജനനം. അച്ഛന്‍ കെ.സി.കേശവന്‍ നമ്പൂതിരി. അമ്മ ദേവകി അന്തര്‍ജനം. |
കേരള രാജ്യത്തിനു സമ്മാനിച്ച പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു എടത്തട്ട നാരായണന്‍. ഹിന്ദുസ്ഥാന്‍ ടൈംസ്, പഴനിയര്‍ എന്നീ പത്രങ്ങളില്‍ ജോലിചെയ്തശേഷം സോഷ്യലിസ്റ്റ് ആയിരുന്ന എടത്തട്ട ലിങ്ക് വാരികയും പേട്രിയട്ട് ദിനപത്രവും സ്ഥാപിച്ചു. ന്യൂഡല്‍ഹി കോണാട്ട് പ്ലെയ്‌സിലെ ലിങ്ക് ഹൗസ് ഒരിക്കല്‍ രാജ്യത്തെ ഉല്‍പ്പതിഷ്ണുക്കളുടെ താവളമായിത്തീര്‍ന്നത് എടത്തട്ട നാരായണന്റെ സാന്നിദ്ധ്യം മൂലമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രങ്ങളായിരുന്ന ക്രോസ് റോഡ്, ന്യൂ ഏജ് എന്നിവയില്‍ എഡിറ്ററായിരിക്കെ ആശയപരമായ വിയോജിപ്പുകളില്‍ അരുണാ അസഫലിക്കൊപ്പം എടത്തട്ട ബന്ധങ്ങള്‍ ഉപേക്ഷിച്ചു. |
ന്യൂഡല്‍ഹിയില്‍ ഏറെക്കാലം ദേശാഭിമാനി ലേഖകനായിരുന്നു കണ്ണുര്‍ സ്വദേശി നരിക്കുട്ടി മോഹനന്‍. പ്രതിപക്ഷനേതാവ് എ.കെ.ജി.യുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന മോഹനന്‍ കുറെക്കാലം അദ്ദേഹത്തിന്റെ സിക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഡല്‍ഹിയില്‍ എല്ലാ വിഭാഗത്തില്‍പെട്ട ദേശീയ നേതാക്കളുമായും ഉറ്റ ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എണ്‍പതുകളില്‍ അദ്ദേഹം കോഴിക്കോട് ദേശാഭിമാനിയില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. ഏറെ രാഷ്ട്രീയലേഖനങ്ങളും ഏതാനും പുസ്തകങ്ങളും ... |
കേരളത്തില്‍ സാമൂഹ്യ പരിവര്‍ത്തനത്തിനുവേണ്ടി നടന്ന മഹത്തായ പരിശ്രമങ്ങളില്‍ സജീവമായി പങ്കെടുത്ത് പി.വി.കെ.നെടുങ്ങാടി പത്രപ്രവര്‍ത്തന രംഗത്ത് അവഗണിക്കാന്‍ കഴിയാത്ത ഒരു മഹത്‌വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഉത്തര കേരളത്തിലെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ പ്രേരകശക്തിയായും അദ്ദേഹം വര്‍ത്തിച്ചു. 1950-ല്‍ കണ്ണൂരില്‍ ആരംഭിച്ച ദേശമിത്രംവാരികയുടെ പത്രാധിപരായി രണ്ടുദശകങ്ങള്‍കൊണ്ട് അനേകംപേരെ ... |
|
For Manikkathanar who was born in Nidhireekkal family in Kuravilangad in 1842, the missionary activities and foundation of Nasrani Deepika was never two entities, but one supplementing the other. When the need for mouthpiece `Jathaikyasangham’ arose, for the unity of Christian churches, the church appointed Manikkathanar who was working under CMI church, to fulfill the goal... |
1947-ല്‍ മസ്ദൂര്‍ എന്ന പത്രം ആരംഭിച്ച് ആദര്‍ശവിശുദ്ധിയുടേയും വിജ്ഞാന സംസ്‌കാരത്തിന്റെയും തിളക്കമാര്‍ന്ന അക്ഷരവിപ്ലവം സംഘടിപ്പിച്ച് പാമ്പന്‍ മാധവന്‍ പത്രപ്രവര്‍ത്തകര്‍ക്ക് പാമ്പാജിയും രാഷ്ട്രീയക്കാര്‍ക്ക് മാധവേട്ടനുമായിരുന്നു.
ലോകത്തിന്റെയും ഇന്ത്യയുടേയും രാഷ്ട്രീയ ചരിത്രവശങ്ങളെകുറിച്ച് ആധികാരികമായി എഴുതിയ പാമ്പന്‍ മാധവന്‍ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെപ്പറ്റി എഴുതിയ കുറിപ്പുകള്‍ഏറെ ശ്രദ്ധേയമായിരുന്നു. |
|
|
പ്രഗല്‍ഭനായ പത്രപ്രവര്‍ത്തകന്‍ , സാഹസികനായ സമരനേതാവ്, ഇളക്കമില്ലാത്ത ദാര്‍ശനികന്‍ , സാമൂഹ്യ പരിഷ്‌കര്‍ത്താവ്, തൊഴിലാളികളുടെ ഉറ്റചങ്ങാതി, മികവുറ്റ പരിഭാഷകന്‍ എന്നീ വിശേഷങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്നതാണ് ചൊവ്വര പരമേശ്വരന്‍ . മാതൃഭൂമി ലേഖകനായിരുന്നു ചൊവ്വര. 1942ല്‍ മുന്‍മുഖ്യമന്ത്രി സി.അച്യുത മേനോനൊപ്പം തടവില്‍ കഴിഞ്ഞിട്ടുണ്ട്. മുട്ടുവരെയുള്ള ഒരു തോര്‍ത്ത് ധരിച്ചുനടക്കുന്ന ചൊവ്വരയെ 'ചൊവ്വരഗാന്ധി' എന്നാണ് വിളിച്ചിരുന്നത്. പത്രപ്രവര്‍ത്തകര്‍ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ വാങ്ങികൊടുക്കുന്നതില്‍ മുന്‍കൈ എടുത്ത നേതാവാണ് അദ്ദേഹം. പത്രപ്രവര്‍ത്തക യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചൊവ്വര...... |
|
|
കേരളത്തിലെ അറിയപ്പെടുന്ന ഫോേട്ടാജേര്‍ണലിസ്റ്റുകളിലൊരാളാണ് എം.പി.പൗലോസ്. ദീര്‍ഘകാലം മാതൃഭൂമിയുടെ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ 1927 ആഗസ്റ്റ് 26നാണ് ജനിച്ചത്. പിതാവ് മഞ്ഞളിയില്‍ പത്രോസ്. മാതാവ് അച്ചാമ്മ. |
പത്രപ്രവര്‍ത്തകനും നിരൂപകനും യുക്തിവാദി പ്രസ്ഥാന നേതാവും ചിന്തകനും ഗ്രന്ഥകാരനുമായിരുന്നു പവനന്‍. |
ഉന്നതനായ പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായിരുന്നു പെരുന്ന കെ.എന്‍.നായര്‍.(ജനനം1923 ജനുവരി 26 മരണം 2008 സെപ്തംബര്‍ 21 ) |
|
|
|
|
Pages
Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.
1936 നവംബര്‍ 7-ന് കൊച്ചിയില്‍ ജനിച്ച എന്‍.എ.ലത്തിഫ് പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, സംഘാടക പ്രതിഭ, പ്രസാധകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.
ഹാജി എന്‍.എ.കുഞ്ഞിമുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനാണ്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ അംഗമായിരുന്ന ലത്തിഫ് രണ്ടുതവണ പ്രതിപക്ഷനേതാവായിരുന്നിട്ടുണ്ട്. എ.ഐ.സി.സി അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി എന്ന നിലയില്‍ വിപുലമായ പല പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചു. ചരിത്രകാരനായിരുന്ന പി.എ. മുഹമ്മദിന്റെ ഈ സന്തതസഹചാരി, സെയ്തിന്റെ മരണശേഷം സെയ്ത് മൂഹമ്മദ് ഫൗണ്ടേഷന്റെ സെക്രട്ടറി സ്ഥാനവും വഹിച്ചു ...
|
|
കണ്ണൂരിലെ കടലായിയില്‍ 1939 ഫെബ്രുവരി 16ന് ജനനം. പ്രസിദ്ധ സംസ്‌കൃതപണ്ഡിതനും ആയുര്‍വേദ ചികിത്സകനുമായിരുന്നു എം.ആലിവൈദ്യര്‍ പിതാവ്. മാതാവ് കെ.കെ.ആയിഷബി.. |
ഭാഷാപണ്ഡിതനായ മാടവന കൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി കൊട്ടാരക്കര മരുതമന്‍പള്ളിയില്‍ ജനനം. പത്രാധിപര്‍, ജേണലിസം പ്രൊഫസര്‍, അഭിഭാഷകന്‍ തുടങ്ങിയ വ്യത്യസ്തചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1975 മുതല്‍ വ്യത്യസ്തപത്രങ്ങളില്‍ ... |
പ്രശസ്തനായ മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു വി.കെ. മാധവന്‍കുട്ടി. പാലക്കാട് ജില്ലയിലെ കോട്ടായിക്കടുത്ത് പരുത്തിപ്പുള്ളി ഗ്രാമത്തില്‍ 1934 ജനുവരി 17ന് ജനിച്ചു. പിതാവ് വടക്കാഞ്ചേരി ഉള്ളാട്ടില്‍ ഗോവിന്ദന്‍നായരും മാതാവ് ആയന്നൂര്‍ വീട്ടിക്കാട്ട് ലക്ഷ്മിക്കുട്ടിഅമ്മയുമാണ്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം 1956 മുതല്‍ ഡല്‍ഹിയില്‍ 'മാതൃഭൂമി'യുടെ പ്രതിനിധിയായി ജോലി ചെയ്തു. 1987-90 കാലഘട്ടത്തില്‍ 'മാതൃഭൂമി' പത്രാധിപരായിരുന്നു. '94ല്‍ മാതൃഭൂമി പത്രാധിപസ്ഥാനത്തുനിന്ന് വിരമിച്ചു. 'സണ്‍ഡേ', 'ടൈംസ് ഒഫ് ഇന്‍ഡ്യ' എന്നീ പത്രങ്ങളില്‍ ഇദ്ദേഹം ലേഖനങ്ങള്‍..... |
T.K. Madhavan (1884—1930) was a social reformer and a journalist.Madhavan was born on September 2, 1884 at Karthikappally, as son of Kesavan Channar of Alummoottil family and Ummini Amma of Komalezhathu family. He was very active in social reform movement and In 1915 decided to start a newspaper Desabhimani. TK Narayanan was the editor. It started as weekly newspaper and after two years since its inception, Madhavan became the editor. He was a prominent leader of the Temple Entry Movement, which fought..... |
മാധവനാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കെ. മാധവന്‍നായര്‍ മാതൃഭൂമി പത്രാധിപ സമിതിയില്‍ പ്രശസ്ത സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1903 ല്‍ വള്ളിക്കുന്നില്‍ ജനിച്ച മാധവന്‍നായര്‍ കെ.പി.സി.സി. സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു ... |
|
K. C.Mamman Mappila was born in 1873. His father’s brother was the founder editor of Malayala Manorama. Mamman Mappila was later instrumental in |
ആദ്യകാല പത്രപ്രവര്‍ത്തകസംഘടനയുടെ അമരക്കാരനായിരുന്ന സി.പി.മമ്മു സാഹിബാ ചെറുകിട പത്രഉടമകളുടെ സംഘടനാ സാരഥിയായി കേരളനാദം സായ്ഹ്ന പത്രത്തെ ശ്രദ്ധേയമാക്കിയത് കൊച്ചിയുടെ ചരിത്രത്തിലെ തങ്കത്തിരിയായി. 1928 ജനുവരി 24-ന് പൊന്നുരുന്തിയിലെ പരീക്കു'ി സാഹിബിന്റേയും ഫാത്തിമയുടേയും പുത്രനായി ജനിച്ച മമ്മു സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സി.പി.ഉമ്മറിന്റെ സഹോദരനാണ്. ഉമ്മര്‍ മെമ്മോറിയല്‍ പ്രസ് സ്ഥാപിക്കുകയും കേരളനാദം സയാഹ്ന ദിനപത്രം ആരംഭിക്കുകയും ചെയ്ത സി.പി.മമ്മു പ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തകനായി'ാണ് പൊതുരംഗത്തിറങ്ങുന്നത്. പ്രഭാതം ദിനപത്രത്തിന്റെ ലേഖകനായി പ്രവര്‍ത്തിക്കുകവഴി റിപ്പോര്‍'ിംഗില്‍ ശോഭിക്കാന്‍ കഴിഞ്ഞ ഈ ചെറുപ്പക്കാരന്‍ പിന്നീട് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. നിരവധി സാമൂഹ്യ-സാമുദായികവിദ്യാഭ്യാസ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും സ്ഥാപനങ്ങള്‍ അലങ്കാരമായി കൊണ്ടുനടക്കുന്നതിന് പകരം കര്‍മ്മചൈതന്യമാക്കി മാറ്റുകയും ചെയ്ത സി.പി.യെ ...
|
|
|
1910 ല്‍ തലശ്ശേരി തിരുവങ്ങാട്ട് ജനിച്ചു. ബി.എ. ബിരുദം നേടിയ ഉടനെ പത്രപ്രവര്‍ത്തനത്തിലേക്കു കടന്നു. പിതാവ് ടി. ചന്തു നായരും മാതാവ് കല്യാണിയമ്മയും. വീരജവഹര്‍ ഡോ. രാധാകൃഷ്ണന്‍, മൗലാന ആസാദ്. ശ്രീ. അരവിന്ദന്‍ എന്നീ ജീവചരിത്രഗ്രന്ഥങ്ങളും, അമൃതഗീതം എന്ന വിവര്‍ത്തന കൃതിയും മേക്കുന്നത്തിന്റേതായുണ്ട്. ആദര്‍ശദീപവും സുവര്‍ണ്ണ മണ്ഡലവും കഥാസമാഹാരങ്ങളാണ്. പ്രേമാര്‍പ്പണം, പ്രായശ്ചിത്തം എന്നീ നാടകങ്ങളും രചിച്ചു. പത്രപ്രവര്‍ത്തന രംഗത്ത് എഡിറ്റിംഗില്‍ മിടുക്ക് കാണിച്ചതിന് പുറമെ ലേഖനകലയിലും ... |
Mithavadi C Krishnan was the forefront fighter for the implementation of the revolutionary socialist reforms that Sree Narayana Guru peached for the uplift of the downtrodden millions of Kerala. He was called Mithavadi (minimalist) after the newspaper that he published from 1913 to 1938 for spreading the message of the reformatory movement. |
|
|
ഇരുപതുകളുടെ ആരംഭത്തില്‍ കോഴിക്കോട്ട് നിന്ന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ അല്‍അമീന്‍ പ്രിന്റിഗ് ആന്റ് പബ്ലിഷിഗ് കമ്പനിയുടെ ഉടമസ്ഥതയില്‍ ആരംഭിച്ച അല്‍അമീന്‍ പത്രത്തിന് ഒരു ദശാബ്ദ കാലത്തിലേറെ ഗണ്യമായ സംഭാവനകളര്‍പ്പിച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ഇ.മൊയ്തു മൗലവി. അല്‍ ഇസ്‌ലാഹ് പത്രത്തിലൂടെ കര്‍മ്മ വിശുദ്ധിയുടെ കാഞ്ചന പ്രഭ പരത്തിയ മൗലവി സാഹിബ് ഭാരതത്തിന്റെ ദേശിയ പ്രസ്ഥാനത്തിനും മതേതരത്വത്തിനും തൂലികകൊണ്ടും നാക്കുകൊണ്ടും വീരഗാഥകള്‍ വിരചിച്ചു. വരും തലമുറകള്‍ക്ക് ആവേശം കൊള്ളത്തക്ക വീരഗാഥകള്‍ അക്ഷരങ്ങളായി അദ്ദേഹം അവശേഷിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും ആധുനികതയുടേയും സന്ദേശം മലബാറിലെ ... |
|
|
|