മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്

കേരള മീഡിയ അക്കാദമിയുടെ 2023-24 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.  

സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മംഗളം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജെബി പോള്‍, ദേശാഭിമാനി സബ് എഡിറ്റര്‍ ടി.എസ്.അഖില്‍ എന്നിവര്‍   അര്‍ഹരായി.  ഒരു ലക്ഷം രൂപയാണ് ഫെലോഷിപ്പ്.
സമഗ്ര ഗവേഷക ഫെലോഷിപ്പിന് അപര്‍ണ കുറുപ്പ്- ന്യൂസ് 18, കെ.രാജേന്ദ്രന്‍-കൈരളി, നിലീന അത്തോളി- മാതൃഭൂമി, ഷെബിന്‍ മെഹബൂബ് എ.പി- മാധ്യമം, എം.വി.നിഷാന്ത് – ഏഷ്യനെറ്റ് ന്യൂസ്, എം.പ്രശാന്ത്-ദേശാഭിമാനി, കെ.എ.ഫൈസല്‍ – മാധ്യമം, ദീപക് ധര്‍മ്മടം – 24 ന്യൂസ്, പി.ആര്‍.റിസിയ – ജനയുഗം  എന്നിവര്‍ക്ക്  നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. 75,000/- രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.

പൊതു ഗവേഷണ മേഖലയില്‍ ബിജു പരവത്ത് -മാതൃഭൂമി, അലീന മരിയ വര്‍ഗ്ഗീസ് -മാതൃഭൂമി, ബിലു അനിത് സെന്‍ – കേരള ടുഡേ, അജിത്ത് കണ്ണന്‍ – ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, കെ.ആര്‍.അജയന്‍ – ദേശാഭിമാനി, സി. റഹീം -മലയാളം ന്യൂസ്, എ.ആര്‍.ആനന്ദ് – വീക്ഷണം, പി.സുബൈര്‍ -മാധ്യമം, സുനി അല്‍ഹാദി – സുപ്രഭാതം, പി.എസ്. റംഷാദ് – സമകാലിക മലയാളം, പി.നഹീമ –  മാധ്യമം, ജി.ഹരികൃഷ്ണന്‍- മംഗളം, എ.കെ. വിനോദ്കുമാര്‍- ജനം, കെ.എന്‍.സുരേഷ്‌കുമാര്‍ – കേരള കൗമുദി എന്നിവര്‍ക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നല്‍കും.

തോമസ് ജേക്കബ്, ഡോ. സെബാസ്റ്റിയന്‍ പോള്‍, എം.പി. അച്യുതന്‍, ഡോ.പി.കെ.രാജശേഖരന്‍, എ.ജി. ഒലീന, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

കാറ്റഗറി :1.  സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് അര്‍ഹരായവര്‍ (1 ലക്ഷം വീതം)

1. ജെബി പോള്‍ (സീനിയര്‍ റിപ്പോര്‍ട്ടര്‍, മംഗളം) – മലയാള ലിപി, വാക്യഘടനയില്‍ പത്രഭാഷയുടെ  സ്വാധീനം.

2. ടി.എസ്. അഖില്‍ (സബ് എഡിറ്റര്‍, ദേശാഭിമാനി) – മലയാള പത്രങ്ങളിലെ ചരമ വാര്‍ത്തകളുടെ പരിണാമം

കാറ്റഗറി :2.  സമഗ്ര ഗവേഷക ഫെലോഷിപ്പിന് അര്‍ഹരായവര്‍ (75,000/- രൂപ വീതം)

1. അപര്‍ണ കുറുപ്പ് (ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍, ന്യൂസ് 18 കേരളം)-  രാഷ്ട്രീയത്തിലെ സ്ത്രീകള്‍ മലയാള വാര്‍ത്താദൃശ്യമാധ്യമങ്ങളില്‍ ചിത്രീകരിക്കപ്പെടുന്ന രീതിയും ആഖ്യാനശൈലിയും.
2. കെ.രാജേന്ദ്രന്‍ (സീനിയര്‍ ന്യൂസ് എഡിറ്റര്‍, കൈരളി)- അന്ധവിശ്വാസങ്ങളുടെ മാധ്യമചരിത്രം.
3. നിലീന അത്തോളി (സബ് എഡിറ്റര്‍, മാതൃഭൂമി) – മാധ്യമ വാര്‍ത്തകളുടെ ഇരകള്‍, അവരുടെ അതിജീവനം.
4. ഷെബിന്‍ മെഹബൂബ് എ.പി (സീനിയര്‍ സബ് എഡിറ്റര്‍, മാധ്യമം)- മാധ്യമ ചരിത്രത്തിലെ പുറന്തളളലിന്റെ രാഷ്ട്രീയവും സ്വലാഹുല്‍ ഇഖ്‌വാനും.
5. നിഷാന്ത്  എം.വി. (ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ്, ഏഷ്യാനെറ്റ് ന്യൂസ്) – വാര്‍ത്ത; ജനപ്രിയ സംസ്‌കാര നിര്‍മ്മിതിയുടെ ദൃശ്യമാധ്യമ പാഠങ്ങള്‍.
6. എം. പ്രശാന്ത് (ചീഫ് റിപ്പോര്‍ട്ടര്‍, ദേശാഭിമാനി) – മണിപ്പൂര്‍  കലാപവും ദേശീയ – പ്രാദേശിക മാധ്യമങ്ങളും: ഉളളടക്ക വിശകലനവും താരതമ്യ പഠനവും.
7. ഫൈസല്‍ കെ.എ (മാധ്യമം) – കുടുംബശ്രീയുടെ കാല്‍ നൂറ്റാണ്ട്; സ്ത്രീ ശാക്തികരണവും മാധ്യമങ്ങളും.
8. ദീപക് ധര്‍മ്മടം (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍, 24 ന്യൂസ്) – മാധ്യമങ്ങളും പോലീസും മനുഷ്യാവകാശവും.
9. റിസിയ പി.ആര്‍ (സീനിയര്‍ റിപ്പോര്‍ട്ടര്‍, ജനയുഗം) – ആദിവാസി സ്ത്രീ ശാക്തീകരണത്തില്‍ മാധ്യമങ്ങളുടെ സ്വാധീനം.

കാറ്റഗറി:3.  പൊതു ഗവേഷണ ഫെലോഷിപ്പിന് അര്‍ഹരായവര്‍ ( 10,000/- രൂപ വീതം)

1. ബിജു പരവത്ത് (സ്റ്റാഫ് റിപ്പോര്‍ട്ടര്‍, മാതൃഭൂമി) – സഹകരണ സാമ്പത്തിക ബദലിന് മാധ്യമങ്ങളുടെ പങ്കാളിത്തം.
2. അലീന മരിയ  വര്‍ഗ്ഗീസ് (സോഷ്യല്‍മീഡിയ  സീനിയര്‍ കണ്ടന്റ് റൈറ്റര്‍, മാതൃഭൂമി)- ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന കുട്ടികളിലെ മാനസിക ആഘാതം: ബോധവത്ക്കരണത്തിലും അതിജീവിനത്തിലും മാധ്യമങ്ങളുടെ പങ്ക്.
3. ബിലു അനിത്‌സെന്‍ (ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടര്‍, കേരള ടുഡേ)- രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന വംശീയതയും മാധ്യമങ്ങളും.
4. അജിത്ത് കണ്ണന്‍ (റിപ്പോര്‍ട്ടര്‍, ഇന്ത്യന്‍ എക്‌സ്പ്രസ്) – Sensationalism in reporting cases under POCSO Act – 2012 and  the aftermath  of child sexual abuse for survivors and their family.
5. കെ.ആര്‍. അജയന്‍ (അസിസ്റ്റന്റ് എഡിറ്റര്‍, ദേശാഭിമാനി) – ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ യാത്രകളും പരിപ്രേക്ഷ്യങ്ങളും.
6. സി.റഹിം (ബ്യൂറോ ചീഫ്, മലയാളം ന്യൂസ്) – വന്യജീവികളും മാധ്യമങ്ങളും.
7. എ.ആര്‍. ആനന്ദ് (വീക്ഷണം)- കേരളത്തിലെ സ്ത്രീകളുടെ ജീവിതനിലവാരവും സാമൂഹിക ഉന്നമനവും ഉയര്‍ത്തുന്നതില്‍ കുടുംബശ്രീ കൂട്ടായ്മകള്‍ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ച് ഒരു പഠനം.
8. സുബൈര്‍ പി. (സീനിയര്‍  സബ് എഡിറ്റര്‍, മാധ്യമം),- നവമാധ്യമങ്ങള്‍ സൃഷ്ടിച്ച സമാന്തര ലോകം; ആ ലോകത്തിനപ്പുറത്തെ മുഖ്യധാരാ മാധ്യമങ്ങള്‍.
9. സുനി അല്‍ഹാദി എസ്.എച്ച് (സീനിയര്‍ റിപ്പോര്‍ട്ടര്‍, സുപ്രഭാതം) – മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് വനിതകളുടെ കൊഴിഞ്ഞുപോക്ക്: കാരണങ്ങളും  പരിഹാരങ്ങളും.
10. പി.എസ് റംഷാദ് (പത്രാധിപസമിതി  അംഗം സമകാലിക മലയാളം വാരിക)- കേരളത്തിലെ ആദിവാസി സമൂഹങ്ങള്‍ക്കിടയിലെ മാധ്യമ സ്വാധീനവും അവരുടെ മാധ്യമ ഉപയോഗവും സംബന്ധിച്ച യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാനും മാറ്റങ്ങള്‍ക്കു വേണ്ടിയുളള ഇടപെടലിനും മാര്‍ഗദര്‍ശനമാകാവുന്ന  ഒരു പഠനം.
11. നഹീമ പി. (മാധ്യമം) സ്ത്രീകേന്ദ്രീകൃത കുറ്റകൃത്യവാര്‍ത്തകളുടെ രൂപവും ഉളളടക്കവും -ഓണ്‍ലൈന്‍, അച്ചടി, ദൃശ്യമാധ്യമങ്ങളില്‍- ഒരു പഠനം.
12. ജി.ഹരികൃഷ്ണന്‍ (ബ്യൂറോചീഫ്, മംഗളം) – കുട്ടനാടിന്റെ  അതിജീവനവും, മാധ്യമങ്ങളും.
13. വിനോദ് കുമാര്‍ എം.കെ (ബ്യൂറോ ചീഫ്, ജനം  ടി.വി) – അനാഥ ബാല്യങ്ങളും മാധ്യമശ്രദ്ധയും.
14. കെ.എന്‍. സുരേഷ്‌കുമാര്‍ (സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കേരള കൗമുദി)- മാധ്യമങ്ങളും കുട്ടികളും.
ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന മാധ്യമ പ്രതിഭാ സംഗമത്തില്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഫെലോഷിപ്പ് വിതരണം ചെയ്യും.

————————————————————————————————————

ഫെലോഷിപ്പിന് അര്‍ഹരായവര്‍ – 2022-23

കാറ്റഗറി :1.  ഒരു ലക്ഷം രൂപയ്ക്ക് അര്‍ഹരായവര്‍

1. ഡോ.ഒ.കെ മുരളി കൃഷണന്‍
(ചീഫ് സബ് എഡിറ്റര്‍ മാതൃഭൂമി)      
മാധ്യമവും നിയമവും.

2. ജഷീന എം ,
(സീനിയര്‍ റിപ്പോര്‍ട്ടര്‍,ദേശാഭിമാനി )
വാര്‍ത്തയിലെ സ്ത്രീ: ഭാഷയും വീക്ഷണവും

കാറ്റഗറി :2.  75000/- രൂപയ്ക്ക് അര്‍ഹരായവര്‍

1.ഷിന്റോ ജോസഫ് ,
(സീനിയര്‍ റിപ്പോര്‍ട്ടര്‍, മലയാള മനോരമ )
ചരിത്ര പ്രതിസന്ധിയില്‍ കുടിയേറ്റ കര്‍ഷകര്‍; മലയോര മേഖലയിലെ പുതിയ വെല്ലുവിളികളോടുളള മാധ്യമസമീപനം
2.പി.എസ് വിനയ , -ഏഷ്യാനെറ്റ് ന്യൂസ്്,
Women Representation &Participation in  Media House – Comparative Study between English Media Houses  and South Indian Media Houses with Special Focus on Malayalam Media Houses.
3.പി.വി കുട്ടന്‍, കൈരളി ടി.വി
അഴിമതിയില്‍ ദൃശ്യമാധ്യമങ്ങളുടെ ഇടപെടല്‍  
4.ദിലീപ് മലയാലപ്പുഴ-ദേശാഭിമാനി,
ശാസ്ത്ര മാധ്യമ  പ്രവര്‍ത്തനം മലയാളത്തില്‍: വെല്ലുവിളികളും സാധ്യതകളും (ബഹിരാകാശ ഗവേഷണം മുന്‍ നിര്‍ത്തിയുളള പഠനം.)
5. കെ.എസ്.ഷംനോസ്-മാധ്യമം,
ലക്ഷദ്വീപിലെ പ്രസിദ്ധീകരണങ്ങളും പത്ര പ്രവര്‍ത്തന ചരിത്രവും.
6.ജി.ബാബുരാജ്- ജനയുഗം, പത്രമാരണം -കേരളത്തില്‍ മാധ്യമ ധ്വംസനത്തിന്റെ ചരിത്രം
7.സി.നാരായണന്‍-മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ ,മാതൃഭൂമി, കേരളത്തിലെ പരിസ്ഥിതി രാഷ്ട്രീയം: മാധ്യമങ്ങള്‍ എങ്ങനെ ദിശ നിര്‍ണ്ണയിച്ച്, പരിണമിപ്പിച്ചു?
8.ഡോ.നടുവട്ടം സത്യശീലന്‍
സൈബര്‍ മാധ്യമങ്ങളുടെ സംസ്‌കാര നിര്‍മ്മിതി :ഒരു മാര്‍ക്‌സിയന്‍ പരിപ്രേക്ഷ്യം
9.നീതു സി.സി-മെട്രോവാര്‍ത്ത,
 അലിഖിത ആര്‍ത്തവ അയിത്തവും മാധ്യമങ്ങളും
കാറ്റഗറി : 3.  10000/- രൂപയ്ക്ക് അര്‍ഹരായവര്‍

1.ശ്രീജിഷ.എല്‍-,ഇന്ത്യ ടുഡേ,
സംശുദ്ധ വാര്‍ത്ത നിര്‍മ്മിതിയും ഫാക്ട് ചെക്കിന്റെ അനിവാര്യതയും
2.സജി മുളന്തുരുത്തി-, മലയാള മനോരമ,
മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത ആദിവാസി വിഷയങ്ങളിലെ അറിയപ്പെടാത്ത ദുരന്തചിത്രങ്ങള്‍
3.അമൃത.എ.യു, മാതൃഭൂമി ഓലൈന്‍,
ജെന്‍ഡര്‍ ഐഡിന്റിറ്റി വെളിപ്പെടുത്തുവരുടെ കുടുംബം സാമൂഹികമായി നേരിടുന്ന ആഘാതം – ബോധവത്കരണത്തില്‍ മാധ്യമങ്ങള്‍ക്കുളള പങ്ക്
4.അനു എം.- മലയാളം ദിനപത്രം,
 ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വ നിര്‍മിതിയില്‍ മാധ്യമങ്ങളുടെ പങ്ക്
5.അമൃത അശോക്- ബിഗ് ന്യൂസ് ലൈവ് ന്യൂസ് പോര്‍ട്ടല്‍,
കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ അതിശയിപ്പിക്കുന്ന മുറ്റേത്തില്‍ മാധ്യമങ്ങളുടെ പങ്ക്.
6.അഖില നന്ദകുമാര്‍-ഏഷ്യാനെറ്റ് ന്യൂസ്
Media Coverage in Migrant issues  Kerala
7.ശ്യാമ.എന്‍.ബി- കൊച്ചി എഫ്.എം,
പാരിസ്ഥിതിക പ്രക്ഷേപണം:ആകാശവാണി  പരിപാടികളെ മുന്‍നിര്‍ത്തി ഒരു പഠനം
8.സുപ്രിയ സുധാകര്‍- ദേശാഭിമാനി,
പോക്‌സോ കേസുകളും മാധ്യമ റിപ്പോര്‍’ിങ്ങും
9.ടി.ജെ.ശ്രീജിത്ത്- മാതൃഭൂമി
കാലാവസ്ഥ വ്യതിയാനവും പ്രളയാനന്തര മാധ്യമപ്രവര്‍ത്തനവും കേരള പാശ്ചാത്തലത്തിലുളള പഠനം.
10.റഷീദ് ആനപ്പുറം ,ദേശാഭിമാനി,
ഭിശേഷികുട്ടികളുടെ പഠനം, തൊഴില്‍പരിശീലനം, പുനരധീവാസം
11.സിജോ പൈനാടത്ത്-ദീപിക,
പാതിവഴിയില്‍ പഠനം നിര്‍ത്തു ആദിവാസി കുട്ടികള്‍: ചരിത്രം, സാമൂഹ്യ, സാംസ്‌കാരിക പരിസരങ്ങളുടെ സ്വാധീനം
12.ഹംസ ആലുങ്ങല്‍- സുപ്രഭാതം ദിനപത്രം, പെജയിലുകള്‍ ഇതുവരെ പറഞ്ഞത്, ഇനി പറയേണ്ടത്

13.വി.ജയകുമാര്‍-കേരളകൗമുദി,
മുഖ്യധാരാ മാധ്യമങ്ങള്‍ vs നവമാദ്ധ്യമങ്ങള്‍
14.മുഹമ്മദ് ബഷീര്‍.കെ-ചന്ദ്രിക ദിനപത്രം,
മലയാള മാധ്യമ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക്
മാര്‍ച്ച് 21 ന് നടക്കുന്ന പ്രതിഭാസംഗമത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഫെലോഷിപ്പുകള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ സെക്രട്ടറി കെ.ജിസന്തോഷ് പങ്കെടുത്തു.

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു :-

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു :- കേരള മീഡിയ അക്കാദമിയുടെ 2021-2022 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മലയാള മനോരമ ലീഡര്‍ റൈറ്റര്‍ കെ.ഹരികൃഷ്ണന്‍, മാതൃഭൂമി സീനിയര്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ.പി. പ്രവിത എന്നിവര്‍ അര്‍ഹരായി. 75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ ് ജിഷാ ജയന്‍ (ദേശാഭിമാനി), , സി. അശ്വതി (24 ന്യൂസ് ), ഐ.സതീഷ് (സമകാലിക മലയാളം വാരിക ),പി.കെ. മണികണ്ഠന്‍ (മാതൃഭൂമി), പി.സുബൈര്‍( മാധ്യമം), എം.സി നിഹ്‌മത്ത് (മാധ്യമം), എന്‍.പി സജീഷ് (ചലചിത്രഅക്കാദമി ), വി.ശ്രീകുമാര്‍ (സ്‌പൈസസ് ബോര്‍ഡ് ) എന്നിവര്‍ക്ക് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. പൊതു ഗവേഷണ മേഖലയില്‍ എസ്.അനിത (മാധ്യമം), ബി. ഉമേഷ് (ന്യൂസ് 18), ബിജു.ജി കൃഷ്ണന്‍ (ജീവന്‍ ടി.വി), കെ.പി.എം റിയാസ് (മാധ്യമം), ജി.കെ.പി. വിജേഷ് (ഏഷ്യാനെറ്റ് ന്യൂസ് ), ലെനി ജോസഫ് (ദേശാഭിമാനി) ് രമ്യാമുകുന്ദന്‍ (കേരള കൗമുദി), വി.ആര്‍ ജ്യോതിഷ് കുമാര്‍ (വനിത ) , അനസ് അസീന്‍ (മാധ്യമം), കെ.ആര്‍. അനൂപ് (കൈരളി ന്യൂസ് ) അഷറഫ് തൈവളപ്പ് (ചന്ദ്രിക), ടി. സൂരജ് (മാതൃഭൂമി ), ജി.രാഗേഷ് (മനോരമ ഓണ്‍ലൈന്‍),നിലീന അത്തോളി (മാതൃഭൂമി ഓണ്‍ലൈന്‍) കെ.എച്ച് ഹസ്‌ന (സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക )പി.ആര്‍. രാജേശ്വരി (എഴുത്ത് മാസിക) എന്നിവര്‍ക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നല്‍കും.തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്‍ പോള്‍, പികെ രാജശേഖരന്‍,ഡോ.മീന ടി പിളള,ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

റെജിയും ദിനേശ് വര്‍മയും ഉള്‍പ്പെടെ 26 പേര്‍ക്ക് മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്

കേരള മീഡിയ അക്കാദമി 2020-21ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പിന് അര്‍ഹരായവരുടെ പട്ടിക പ്രഖ്യാപിച്ചു. വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ 26 പേര്‍ക്കാണ് ഫെലോഷിപ്പ്  നല്‍കുകയെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.

ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന്  മാതൃഭൂമി സബ്എഡിറ്റര്‍ റെജി ആര്‍ നായരും ദേശാഭിമാനി ചീഫ് സബ്എഡിറ്റര്‍ ദിനേശ് വര്‍മയും അര്‍ഹരായി.  ചലച്ചിത്രമേഖലയിലെ ലിംഗസമത്വവും മാധ്യമഇടപെടലുകളും എന്ന വിഷയത്തിലാണ് റെജി അന്വേഷണം നടത്തുന്നത്. സംസാരഭാഷയെ സ്വാധീനിക്കുന്ന മാധ്യമപദാവലികളെ കേന്ദ്രീകരിച്ചാണ് വര്‍മ ഗവേഷണം നടത്തുക.

75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പിന്  എട്ടു പേരെ തിരഞ്ഞെടുത്തു. ഡി.പ്രമേഷ് കുമാര്‍ – മാതൃഭൂമി ടിവി ,സിബി കാട്ടാമ്പിളളി – മലയാള മനോരമ, പി.വി.ജിജോ-ദേശാഭിമാനി, എസ്.രാധാകൃഷ്ണന്‍ -മാസ്‌കോം, അഖില പ്രേമചന്ദ്രന്‍ -ഏഷ്യാനെറ്റ് ന്യൂസ്, എന്‍.ടി.പ്രമോദ് -മാധ്യമം,എന്‍.കെ.ഭൂപേഷ് -സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍,നൗഫിയ ടി.എസ് -സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക എന്നിവര്‍ക്കാണ് ഫെലോഷിപ്പ്.

10,000/- രൂപ വീതമുള്ള പൊതു ഗവേഷണ ഫെലോഷിപ്പിന് 16 പേരെ തിരഞ്ഞെടുത്തു. സി.എസ്.ഷാലറ്റ്- കേരള കൗമുദി,ലത്തീഫ് കാസിം- ചന്ദ്രിക,നീതു സി.സി-മെട്രോവാര്‍ത്ത,എം.വി.വസന്ത്- ദീപിക,സി.കാര്‍ത്തിക-അധ്യാപിക,എം.ആമിയ- ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്,പ്രവീണ്‍ദാസ്-മലയാള മനോരമ,അരവിന്ദ് ഗോപിനാഥ്-മലയാളം വാരിക,ടി.കെ.ജോഷി- സുപ്രഭാതം,അസ്ലം.പി- മാധ്യമം,ബി.ബിജീഷ്- മലയാള മനോരമ,സാലിഹ്.വി- മാധ്യമം,ഇ.വി.ഷിബു-മംഗളം,എം.ഡി.ശ്യാംരാജ്- സഭ ടിവി,പി.ബിനോയ് ജോര്‍ജ്- ജീവന്‍ ടിവി,പി.വി.ജോഷില-കൈരളി ടിവി എന്നിവര്‍ക്കാണ് ഫെലോഷിപ്പ്.

തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്‍ പോള്‍, എം.പി.അച്യുതന്‍,കെ.വി.സുധാകരന്‍,ഡോ.മീന ടി പിളള,ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

സമഗ്ര ഗവേഷണം
75,000 രൂപയുടെ ഫെലോഷിപ്പ്
1 സിബി കാട്ടാമ്പിളളി – മലയാള മനോരമ-കേരള രാഷ്ട്രീയം കാലം ഭരണം ചരിത്രം
2. ഡി.പ്രമേഷ് കുമാര്‍- മാതൃഭൂമി ടിവി -ഫേക്ക് ന്യൂസും മാധ്യമങ്ങളും
3.പി.വി.ജിജോ-ദേശാഭിമാനി- വ്യാജവാര്‍ത്ത:വിനിമയവും പ്രത്യയശാസ്ത്രവും
4. എസ്.രാധാകൃഷ്ണന്‍- മാസ്‌കോം -മാധ്യമ പ്രവര്‍ത്തകരിലെ സംരംഭകത്വവികസനം
5. അഖില പ്രേമചന്ദ്രന്‍- ഏഷ്യാനെറ്റ് ന്യൂസ് – കോവിഡ് കാലത്തെ മാധ്യമപ്രവര്‍ത്തനം : ലിംഗപരമായ കാഴ്ചപ്പാട്
6. എന്‍.ടി.പ്രമോദ്-മാധ്യമം – ആയുര്‍വേദ കേരളവും മാധ്യമങ്ങളും; ചരിത്രം മറന്ന ചിലതിന്റെ ഓര്‍മപ്പെടുത്തലുകള്‍
7. എന്‍.കെ.ഭൂപേഷ്- സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ – കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചരിത്രവും വര്‍ത്തമാനവും, പരമ്പരാഗത വാര്‍ത്ത മേഖലയിലുണ്ടാക്കിയ സ്വാധീനവും
8. നൗഫിയ ടി.എസ്- സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക -കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതങ്ങളില്‍ മാധ്യമങ്ങളുടെ സ്വാധീനം

പൊതു ഗവേഷണം
10,000 രൂപയുടെ ഫെലോഷിപ്പ്

1. സി.എസ്.ഷാലറ്റ്- കേരള കൗമുദി – 21-ാം നൂറ്റാണ്ടിലും മാധ്യമ ലോകത്ത് ഒളിഞ്ഞും മറഞ്ഞും ഇരിക്കുന്ന ജാതി, അരിക് വത്കരണത്തില്‍ കാലക്രമേണ ദളിത്-ആദിവാസി വിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്ക്
2. ലത്തീഫ് കാസിം- ചന്ദ്രിക – ആദിവാസികളുടെ  പുരോഗതിയില്‍ മാധ്യമങ്ങളുടെ പങ്ക്

3. നീതു സി.സി-മെട്രോവാര്‍ത്ത – കേരളത്തിലെ ദളിത്-ആദിവാസി ഭൂസമരങ്ങളിലെ മാധ്യമ ഇടപെടലുകള്‍

4. എം.വി.വസന്ത്- ദീപിക – ശ്വാസം, വിശ്വാസം, അന്ധവിശ്വാസം കാലാന്തര മാധ്യമങ്ങളില്‍.

5. സി.കാര്‍ത്തിക-അധ്യാപിക – വീടുകള്‍ ക്ലാസുമുറികള്‍ ആകുമ്പോള്‍: വിദ്യാഭ്യാസ ചാനലിലൂടെയുള്ള അധ്യയനത്തെക്കുറിച്ചുള്ള പഠനം

6. എം.ആമിയ- ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് – Reluctance of mainstream media in covering cultural disconnect of tribal people under voluntary forest relocation scheme

7. പ്രവീണ്‍ദാസ്-മലയാള മനോരമ – റേഡിയോയുടെ അത്ഭുതകരമായ തിരിച്ചുവരവ് അച്ചടിമാധ്യമങ്ങളെ പഠിപ്പിക്കുന്നതെന്ത്

8.അരവിന്ദ് ഗോപിനാഥ്-മലയാളം വാരിക – വികസനം, പരിസ്ഥിതി, മാധ്യമങ്ങള്‍

9. ടി.കെ.ജോഷി- സുപ്രഭാതം –  മാധ്യമങ്ങളുടെ ജാതിബോധം

10. അസ്ലം.പി- മാധ്യമം – ഉറുദുഭാഷയും പ്രസിദ്ധീകരണങ്ങളും കേരളീയ ബൗദ്ധിക തലത്തിന് നല്‍കിയ സംഭാവന

11. ബി.ബിജീഷ്- മലയാള മനോരമ –  ഇന്ത്യയിലെ പാരിസ്ഥിതിക പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം

12. സാലിഹ്.വി- മാധ്യമം -ന്യൂസ് റൂമുകളിലെ മോര്‍ഗുകള്‍ അഥവാ റഫറന്‍സ് ലൈബ്രറികള്‍

13. ഷിബു.ഇ.വി.-മംഗളം -വ്യാജവാര്‍ത്ത ചെറുക്കുന്നതില്‍ മാധ്യമങ്ങളുടേയും മാധ്യമസ്ഥാപനങ്ങളുടേയും പങ്ക്

14. എം.ഡി.ശ്യാംരാജ്- സഭ ടിവി – ആഗോള പ്രതിഭാസമെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം – ഇന്ത്യയിലെ വനിതാ മാധ്യമപ്രവര്‍ത്തകരെ കേന്ദീകരിച്ച് താരതമ്യ പഠനം
15 പി.ബിനോയ് ജോര്‍ജ്- ജീവന്‍ ടിവി – നവോത്ഥാനവും അച്ചടിമാധ്യമങ്ങളും

16. പി.വി.ജോഷില-കൈരളി ടിവി –  ആദിവാസി സ്ത്രീസമൂഹജീവിത പശ്ചാത്തലങ്ങളും മാധ്യമസമൂഹവും

Click here to download Agreement and Niyamavali 2020

കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ് 2019-2020

കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ് 2019-2020 ന് അര്‍ഹരായവരെ പ്രഖ്യാപിച്ചു.   സൂക്ഷ്മ വിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന് വി.പി സുബൈര്‍ (മലയാള മനോരമ)- മലയാള പത്രങ്ങളുടെ സാങ്കേതിക വളര്‍ച്ചയുടെ ചരിത്രം, സുധീര്‍നാഥ് എന്‍.ബി (സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍)- കാര്‍ട്ടൂണ്‍ ചരിത്രം എന്നിവര്‍   അര്‍ഹരായി.  

സമഗ്രവിഷയത്തില്‍  വിനോദ് പായം (ദേശാഭിമാനി) അനൂപ്ദാസ് .കെ (മാതൃഭൂമി), ദാവൂദ് .പി (ചന്ദ്രിക),ഫഹീം ചമ്രവട്ടം (മാധ്യമം), ജിഷ എലിസബത്ത് (മാധ്യമം)രമേശ്ബാബു .ആര്‍ (ജനയുഗം)
എന്നിവര്‍ക്ക് 75,000/ രൂപ വീതവുമാണ് ഫെലോഷിപ്പ്.

പൊതു ഗവേഷണ മേഖലയില്‍ ആര്‍.കെ.ബിജുരാജ് (മാധ്യമം ആഴ്ചപതിപ്പ്) രമ്യ.കെ.എച്ച് (മാതൃഭൂമി) ബി.ജ്യോതികുമാര്‍ (മലയാള മനോരമ) ഡോ.ബിജി.കെ.ബി( ശ്രീകൃഷ്ണ കോളജ് ഗുരുവായൂര്‍) റിച്ചാര്‍ഡ് ജോസഫ് ( ദീപിക) ഡോ.ജെസി നാരായണന്‍( ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്) പി.ശ്രീകുമാര്‍ ( ജന്മഭൂമി) കെ.ജെ.അരുണ്‍( മലയാള മനോരമ), രഞ്ജിത് ജോണ്‍ ( ദീപിക) ശ്രുതിദേവി.സി.റ്റി( ഭാരതീയാര്‍ യൂണിവേഴ്സിറ്റി) ബിജിത്ത്.എം.ഭാസ്‌കര്‍( കെ.എം.എം കോളജ്) ജി.രാജേഷ്‌കുമാര്‍(ദേശാഭിമാനി)  വി.ജയകുമാര്‍( കേരളകൗമുദി) ശ്യാംകുമാര്‍.എ.എ (ഏഷ്യാനെറ്റ് ന്യൂസ്)
എന്നിവര്‍ക്ക് 10,000/ രൂപ വീതം ഫെലോഷിപ്പ് നല്‍കും.

തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. അച്യുതന്‍, ഡോ. ജെ. പ്രഭാഷ്, കെ.കുഞ്ഞികൃഷ്ണന്‍,  ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.