You are here:

VeerendraKumar M P

വീരേന്ദ്രകുമാര്‍

എഴുത്തുകാരനും പ്രഭാഷകനും പാര്‍ലമന്‍റേറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ്യ സോഷ്യലിസ്റ്റ് നേതാവുമായിരുന്നു എം.പി.വീരേന്ദ്രകുമാര്‍ എം.പി. ദീര്‍ഘകാലം ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് , രാജ്യസംഭാംഗം, ലോക്‌സഭാംഗം , കേന്ദ്രമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രസ്റ്റി, ഇന്‍റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ജനതാദള്‍(യു) സംസ്ഥാനപ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 1992-93, 2003-04, 2011-12 കാലയളവില്‍ പി.ടി.ഐ ചെയര്‍മാനും 2003-04 ഐ.എന്‍.എസ് പ്രസിഡന്‍റുമായിരുന്നു.

സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാര്‍ട്ടിയില്‍ അംഗത്വം ന കിയത്.

മതസൗഹാര്‍ദ്ദപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കേരള മുസ്ലിം കള്‍ച്ചറല്‍ സെന്‍റര്‍ ഏര്‍പ്പെടുത്തിയ സി.എച്ച്.മുഹമ്മദ് കോയ പുരസ്കാരം (1991), കേരള സാഹിത്യ അക്കാദമിയുടെ സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് (1995), മഹാകവി ജി.സ്മാരക അവാര്‍ഡ് (1996), ഓടക്കുഴ അവാര്‍ഡ് (1997) കേസരി സ്മാരക അവാര്‍ഡ് (1998), നാലപ്പാടന്‍ പുരസ്കാരം (1999), അബുദാബി ശക്തി അവാര്‍ഡ് (2002), കെ.സുകുമാരന്‍ ശതാബ്ദി അവാര്‍ഡ് (2002), വയലാര്‍ അവാര്‍ഡ് (2008), ഡോ.ശിവരാം കാരന്ത് അവാര്‍ഡ് (2009). അച്യുതമേനോന്‍ ഫൗണ്ടേന്‍റെ കെ.വി.സുരേന്ദ്രനാഥ് അവാര്‍ഡ് (2009), ബാലാമണിയമ്മ പുരസ്കാരം (2009), കെ.പി.കേശവമേനോന്‍ പുരസ്കാരം (2010), കെ.വി.ഡാനിയല്‍ അവാര്‍ഡ് (2010), ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുളള പ്രഥമ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (2010), ഡോ.സി.പി.മേനോന്‍ അവാര്‍ഡ്, ഫാദര്‍ വടക്കന്‍ അവാര്‍ഡ് (2010), മളളിയൂര്‍ ഗണേശ പുരസ്കാരം (2011), അമൃതകീര്‍ത്തി പുരസ്കാരം (2011), സ്വദേശാഭിമാനി പുരസ്കാരം (2011), ഡോ.കെ.കെ.രാഹുലന്‍ സ്മാരക അവാര്‍ഡ് (2012), കല (അബുദാബി) മാധ്യമശ്രീ പുരസ്കാരം (2012), ജസ്റ്റിസ് കെ.പി.രാധാകൃഷ്ണമേനോന്‍ പുരസ്കാരം (2013), കെ.കെ.ഫൗണ്ടേഷന്‍ അവാര്‍ഡ് (2014) തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ഹൈമവതഭൂവിലിന്‍റെ ഹിന്ദി, തമിഴ് പരിഭാഷകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ഉഷ വീരേന്ദ്രകുമാര്‍. മക്കള്‍: എം.വി.ശ്രേയാംസ്കുമാര്‍ (മാതൃഭൂമി ജോയിന്‍റ് മാനേജിങ് ഡയറക്ടര്‍), എം.വി.ആശ, എം.വി.നിഷ, എം.വി.ജയലക്ഷ്മി. മരുമക്കള്‍: കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളുരു), എം.ഡി.ചന്ദ്രനാഥ് (വയനാട്), സഹോദരങ്ങള്‍: വിശാലാക്ഷി, രേണുക, പ്രഭാവതി, ബ്രാഹ്മിളാ ദേവി, ചന്ദ്രമതി, പരേതനായ എം.പി.ചന്ദ്രനാഥ്, പരേതയായ സുശീലാ ദേവി.

Previous: