You are here:

കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് സ്മാരക പ്രഭാഷണം

സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണയ്ക്കായി കേരള സ്റ്റേറ്റ് ഫ്രീഡംഫൈറ്റേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ ഘടകം പ്രസ് അക്കാദമിയില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് ആധാരമാക്കി നടത്തുന്ന 28-ാമത് പ്രഭാഷണം ആഗസ്റ്റ് 29 രാവിലെ 11.30 ന് കേരള സാഹിത്യ അക്കാദമി ഹാളില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുംമ്പടവം ശ്രീധരന്‍ നിര്‍വഹിക്കും. '' സാമൂഹിക നവോത്ഥാനവും ജനാധിപത്യവും,'' എന്നതാണ് വിഷയം.
സി. എന്‍. ജയദേവന്‍ എം. പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ. സി. രാജഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. പി. ചിത്രന്‍ നമ്പൂതിരിപ്പാട് അനുസ്മരണ പ്രസംഗം നടത്തും. പ്രസ് അക്കാദമി സെക്രട്ടറി എന്‍. എസ്. അനില്‍ കുമാര്‍ സ്വാഗതവും കേരള സ്റ്റേറ്റ് ഫ്രീഡംഫൈറ്റേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ വി. കെ. വിജയന്‍ നന്ദിയും പറയും.

Click here to view Invitation