You are here:

കേരളാ പ്രസ് അക്കാദമി ജേര്‍ണലിസത്തില്‍ ഒന്നാംറാങ്ക് നീലിമ എം.നമ്പൂതിരിക്ക്.

കേരള പ്രസ് അക്കാദമി 2012-13 ബാച്ച് ജേര്‍ണ്ണലിസം ബിരുദാനന്തര ബിരുദ ഡിപ്‌ളോമ പരീക്ഷയില്‍ നീലിമ എം.നമ്പൂതിരി 1200 ല്‍ 812 മാര്‍ക്കോടെ ഒന്നാംറാങ്ക് നേടി. പ്രേംകുമാര്‍ ജീ രണ്ടാംറാങ്കും (810) വിനീഷ് എ.കെ (801) മൂന്നാംറാങ്കും നേടി. 
വൈറ്റില ചളിക്കവട്ടം മണ്ണാറക്കര റോഡില്‍ എം.കൃഷ്ണന്റെയും കെ.വി.പാര്‍വ്വതിയുടെയും മകളാണ് ഒന്നാംറാങ്ക് നേടിയ നീലിമ എം. നമ്പൂതിരി.
കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് മേച്ചേരിവീട്ടില്‍ ഗോപിനാഥകുറുപ്പിന്റെയും വാസന്തിയമ്മയുടെയും മകനാണ് രണ്ടാംറാങ്ക് നേടിയ പ്രേംകുമാര്‍.