You are here:

കേരള പ്രസ് അക്കാദമി പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് ഒന്നാം റാങ്ക് ഗൗരി മോഹന്

കേരള പ്രസ് അക്കാദമി 2012-13 ബാച്ച് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് ബിരുദാനന്തര ബിരുദ പരീക്ഷയില്‍  ഗൗരീ മോഹന്‍ 1200-ല്‍ 827 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി.  കൃഷ്ണപ്രിയ സി.ബി രണ്ടാം റാങ്കും (818) അബ്ദുള്‍ റൗഫ് പി (793) മൂന്നാം റാങ്കും നേടി.
 
മൂവാറ്റുപുഴ കിഴക്കേക്കര സൗപര്‍ണ്ണികയില്‍ എം.എന്‍.മോഹനന്റെയും ബീനാ മോഹന്റെയും മകളാണ് ഒന്നാം റാങ്ക് നേടിയ ഗൗരീമോഹന്‍.  
 
കടവന്ത്ര ശാന്തിപാവന അപ്പാര്‍ട്ട്‌മെന്റില്‍ ചങ്ങനാട്ടുകടവില്‍ സി.എസ്.ബാഹുലേയന്റെയും കെ.ആര്‍.കൈരളിയുടേയും മകളാണ് രണ്ടാം റാങ്ക് നേടിയ കൃഷ്ണപ്രിയ സി.ബി.