You are here:

കേരള പ്രസ് അക്കാദമി - പബ്ലിക് റിലേഷന്‍സ് ഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍ദ്രക്ക് ഒന്നാം റാങ്ക്

കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തിയ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ കോഴ്‌സിന്റെ 2013-14 ബാച്ചിന്റെ ഫലം പ്രസിദ്ധീകരിച്ചു.  1200-ല്‍ 804 മാര്‍ക്ക് നേടി ആര്‍ദ്ര.വി. ഒന്നാം റാങ്ക് നേടി.  791 മാര്‍ക്ക് നേടിയ സിന്ധ്യാ രാജ് രണ്ടാം റാങ്കും 784 മാര്‍ക്ക് നേടിയ ശ്രീനു ചന്ദ്രന്‍ മൂന്നാം റാങ്കും നേടി.

മലപ്പുറം പൊന്‍നാട്ടില്‍ രാഘവന്റേയും വാസന്തിയുടേയും മകളാണ് ആര്‍ദ്ര.  കോന്നി പാറയില്‍ വീട്ടില്‍ സോമരാജന്‍-അംബിക ദമ്പതികളുടെ മകളാണ് സിന്ധ്യാരാജ്.  തോട്ടകം കാരാടത്ത് രാമചന്ദ്രന്‍ നായരുടേയും ഗീതയുടേയും മകളാണ് ശ്രീനു ചന്ദ്രന്‍.
Click to view PR Result 2013-14