You are here:

ക്ലോഡ് അല്‍വാറിസ് പ്രസ് അക്കാദമിയില്‍

കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തില്‍ 'മാധ്യമം, ജനാധിപത്യം, പരിസ്ഥിതി എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനും മാധ്യമ ചിന്തകനുമായ ഡോ.ക്ലോഡ് അല്‍വാറിസ് പ്രഭാഷണം നടത്തും.  2014 ജൂണ്‍ 27 ന് (വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക്‌ രണ്ടുമണിക്ക് കാക്കനാട്ടെ പ്രസ് അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണം, 'മാധ്യമങ്ങളും ജനാധിപത്യവും' എന്ന പ്രസംഗ പരമ്പരയുടെ ഭാഗമായി നടത്തുന്നതാണ്.  മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും പ്രഭാഷണത്തിലും തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയിലും പങ്കെടുക്കാവുന്നതാണ്.