തെങ്ങമം ബാലകൃഷ്ണന്‍ അനുസ്മരണം
ഒരു മികച്ച പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു നല്ല മനുഷ്യസ്‌നേഹിയായിരുന്നു തെങ്ങമം ബാലകൃഷ്ണനെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.പി.പ്രകാശം പറഞ്ഞു. കേരള പ്രസ് അക്കാദമി സംഘടിപ്പിച്ച തെങ്ങമം അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം, കലാസാംസ്‌കാരികം, വിദ്യാഭ്യാസം തുടങ്ങിയ നാനാ തുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു തെങ്ങമം എന്ന് അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തകനായ പി.രാജനും ചടങ്ങില്‍ സംസാരിച്ചു. എ.കെ.വിനീഷ് സ്വാഗതവും പ്രേംകുമാര്‍ നന്ദിയും പറഞ്ഞു.