You are here:

പ്രസ് അക്കാദമിയില്‍ സീറ്റ് ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രസ് അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്‌ളോമ ഇന്‍ ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, പബ്ലിക്‌റിലേഷന്‍സ് ആന്റ് അഡ്‌വേര്‍ടൈസിങ്ങ് കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവ് ഉണ്ട്. ഒരു മാസത്തെ പ്രായോഗിക പരീശീലനം ഉള്‍പ്പടെ ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. 
ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2014 മെയ് 31 ന് 27 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവും ഫീസ് ആനുകൂല്യവും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗത്യ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എറണാകുളം ജില്ലയിലെ കാക്കാനാടുള്ള പ്രസ് അക്കാദമിയില്‍ സെപ്റ്റബര്‍ ഒന്ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ പ്രസ് അക്കാദമി ഓഫീസ്സില്‍ നിന്നും ലഭിക്കൂം. ഫോണ്‍ - 0484 2100700 / 9526011140.