പ്രസ് അക്കാദമി ഇനി 'മീഡിയ അക്കാദമി': ഉദ്ഘാടനം 29-ന് മുഖ്യമന്ത്രി നിര്‍വഹിക്കും.
ഇലക്‌ട്രോണിക് നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമരംഗത്തെ പുതിയ പ്രവണതകള്‍ക്കും മുന്നേറ്റങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തി കേരള പ്രസ് അക്കാദമിയെ കേരള മീഡിയ അക്കാദമിയായി പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മീഡിയ അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം 2014 നവംബര്‍ 29 ശനിയാഴ്ച വൈകിട്ട് 3-ന് കാക്കനാട് അക്കാദമി ഓഡിറ്റോറിയത്തില്‍ ബഹു.മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ഇന്‍ഫര്‍മേഷന്‍ പ'ിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഈ ചടങ്ങില്‍ അക്കാദമിയുടെ 2013-ലെ മാധ്യമപുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. കെ.ഹരികൃഷ്ണന്‍ (മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്), ഡേവിസ് പൈനാടത്ത് (മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്), സി.ആര്‍.സന്തോഷ് (മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്), വിനോദ് പായം (മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ്), റിജോ ജോസഫ് (മികച്ച ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള അക്കാദമി അവാര്‍ഡ്), എം.എസ്.ശ്രീകല (മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിനുള്ള അക്കാദമി അവാര്‍ഡ്) എന്നിവരാണ് അര്‍ഹരായത്.
അക്കാദമി പ്രസിദ്ധീകരിക്കുന്ന മൂന്നു പുസ്തകങ്ങളുടെ പ്രകാശനവും ഇതോടൊപ്പം നടക്കും. എന്‍.പി.രാജേന്ദ്രന്‍ രചിച്ച 'വേണം, മാധ്യമങ്ങള്‍ക്ക് മീതെയും ഒരു കണ്ണ്', ഡോ. ടി.കെ.സന്തോഷ്‌കുമാര്‍ എഴുതിയ 'മലയാള ടെലിവിഷന്‍ ചരിത്രം (1985-2013)', രഘുനാഥന്‍ പറളി എഡിറ്റ് ചെയ്ത 'സി.പി.രാമചന്ദ്രന്‍: സംഭാഷണം, സ്മരണ ലേഖനം' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുക.
ചടങ്ങില്‍ കെ.വി.തോമസ് എം.പി, ബെന്നി ബെഹനാന്‍ എം.എല്‍.എ, പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല, വാര്‍ഡ് കൗസിലര്‍ ബിനി സുനില്‍കുമാര്‍, കേരള കൗമുദി മാനേജിംഗ് ഡയറക്ടര്‍ എം.എസ്.രവി, കെ.യു.ഡബ്ല്യു.ജെ. വൈസ് പ്രസിഡന്റ് ജി.വിജയകുമാര്‍, കേരള ടെലിവിഷന്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ബേബി മാത്യു, അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍, സെക്രട്ടറി എന്‍.എസ്.അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.