You are here:

പ്രസ് അക്കാദമി - ജേര്‍ണലിസം പി.ജി.ഡിപ്ലോമ: വി. എം. അഭിജിത്തിന് ഒന്നാം റാങ്ക്

കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ജേര്‍ണലിസം പി.ജി.ഡിപ്ലോമ കോഴ്‌സ് 2013-14 ബാച്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 1200-ല്‍ 856 മാര്‍ക്ക് നേടി വി.എം.അഭിജിത്ത് ഒന്നാം റാങ്കിനര്‍ഹനായി.  809 മാര്‍ക്ക് നേടിയ സി.സുരമ്യക്കാണ് രണ്ടാം റാങ്ക്.  782 മാര്‍ക്ക് നേടി സി.വി.ദിവ്യ മൂന്നാം റാങ്ക് കരസ്ഥമാക്കി. കാഞ്ഞിരമറ്റം ചാലക്കപ്പാറ വലിയ വെളിയാല്‍ റിട്ട:വില്ലേജ് ഓഫീസര്‍ വി.കെ.മണിയുടേയും ഒ.സി.രമണിയുടേയും മകനാണ് ഒന്നാം റാങ്ക് നേടിയ അഭിജിത്ത്. തിരൂര്‍ പുതുപ്പള്ളി ചമ്പക്കൂട്ടത്തില്‍ സി.വി.വാസു - കെ.പാര്‍വ്വതി ദമ്പതികളുടെ മകളാണ് രണ്ടാം റാങ്ക് നേടിയ സി.സുരമ്യ. തൃശൂര്‍ മുള്ളൂര്‍ക്കര വളവ് ചക്കത്ത് വീട്ടില്‍ എം.എം.വേലുക്കുട്ടിയുടെയും സി.ഭാരതിയുടെയും മകളാണ് മൂന്നാം റാങ്ക് നേടിയ ദിവ്യ.

Click here to view Result