You are here:

പ്രസ് അക്കാദമി - 2013-14 ബാച്ചിന്റെ ബിരുദദാനച്ചടങ്ങ് നടന്നു

സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ടുള്ള മാധ്യമപ്രവര്‍ത്തനത്തിനാണ് പുതിയ തലമുറ ഊന്നല്‍ കൊടുക്കേണ്ടതെന്ന് എം.ജി.യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ പറഞ്ഞു.  ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മാധ്യമപ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളണം.  വ്യക്തികളുടെ സ്വകാര്യത ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്മ്യൂണിക്കേഷനിലെ  മാധ്യമപഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.  

കാരുണ്യത്തിന്റെ സ്പര്‍ശത്തോടെ സമൂഹത്തിലെ പ്രശ്‌നങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഇന്‍ഫര്‍മേഷന്‍& പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി ഐ.എ.എസ് മാധ്യമ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.  

പ്രമുഖ സാഹിത്യകാരിയും അക്കാദമി സീനിയര്‍ ഫാക്കല്‍റ്റി അംഗവുമായ ഡോ.എം.ലീലാവതി ഭദ്രദീപം കൊളുത്തി.  ചടങ്ങില്‍, റാങ്ക് ജേതാക്കള്‍ക്കും വിജയികള്‍ക്കുമുള്ള   ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.  
 
പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍ സ്വാഗതം ആശംസിച്ചു.   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍  ഡയറക്ടര്‍ രാജു റാഫേല്‍ കോണ്‍വൊക്കേഷന്‍ റിപ്പോര്‍ട്ട്്് അവതരിപ്പിച്ചു.  അക്കാദമി കസള്‍ട്ടന്റും മുന്‍ ഡയറക്ടറുമായിരുന്ന എം.രാമചന്ദ്രന്‍ ആശംസ അര്‍പ്പിച്ചു.  അക്കാദമി ഫാക്കല്‍റ്റി കെ.ഹേമതല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ അക്കാദമി സെക്രട്ട്‌റി എന്‍.എസ്.അനില്‍കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.