പ്രസ് കൗണ്‍സില്‍ അവാര്‍ഡ് ആര്‍.സാംബന്
ന്യൂഡല്‍ഹി: പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ ആര്‍.സാംബന്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന് ലോക്മതിലെ രാജേഷ് പരശുറാം ജോഷ്‌തെയ്ക്കാണ് 50,000 രൂപ അടങ്ങുന്ന സ്ത്രീ ശക്തി അവാര്‍ഡ്.
ആന്‍ഡമാന്‍ ദിനപത്രമായ ദി ഇക്കോ ഓഫ് ഇന്ത്യയിലെ റസിയ ബീഗത്തിനാണ് പത്രപ്രവര്‍ത്തക മികവിനുള്ള 25,000 രൂപയുടെ അവാര്‍ഡ് ലഭിച്ചത്. പലവിധ വെല്ലുവിളികള്‍ക്കിടയിലും വനിതകളുടെ പ്രശ്‌നങ്ങളില്‍ ബോധവത്കരണം നടത്തിയതിനാണ് റസിയ ബീഗത്തെ തേടി അംഗീകാരമെത്തിയത്.
ഏഷ്യന്‍ ഏജിലെ ബിപ് ലബ് ബാനര്‍ജി, ടൈംസ് ഓഫ് ഇന്ത്യയിലെ ലത്തൂര്‍ രത്‌നം ശങ്കര്‍, ഇന്ത്യന്‍ എക്‌സ്പ്രസിലെ പാര്‍ഥ പോള്‍ എന്നിവരാണ് ഫോട്ടോ ജേര്‍ണലിസത്തിനുള്ള അവാര്‍ഡിന് അര്‍ഹരായത്. 50,000 രൂപ വീതമാണ് അവാര്‍ഡ് തുക. പി.ടി.ഐയിലെ കമല്‍ കിഷോറിന് ഫോട്ടോഗ്രഫയിലെ മികവിനുള്ള ബഹുമതിപത്രവും 25,000 രൂപയും ലഭിക്കും.
ഫോട്ടോഫീച്ചര്‍ വിഭാഗത്തില്‍ ടെലിഗ്രാഫിലെ സഞ്ജ് ഘോഷിനാണ് അവാര്‍ഡ്. ഫോട്ടോസ്‌റ്റോറികളുടെ കാപ്ഷനുള്ള പുരസ്‌കാരം ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ സിഷാന്‍ അക്ബര്‍ ലത്തീഫിനാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള ഒരു ലക്ഷം രൂപ അടങ്ങുന്ന രാജാറാം മോഹന്‍ റോയ് അവാര്‍ഡിന് ഈ വര്‍ഷം ഒരു റിപ്പോര്‍ട്ടും അര്‍ഹത നേടിയില്ല. ഇന്ത്യ ടുഡേയിലെ ദമയന്തി ദത്തയും തെഹല്‍കയിലെ പ്രിയങ്ക ദുബെയും അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്കുള്ള പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
മാധ്യമദിനമായ നവംബര്‍ 16ന് നടക്കുന്ന ചടങ്ങില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് എം.എന്‍ വെങ്കിടാചലയ്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.