മാധ്യമങ്ങളും ജനാധിപത്യവും പ്രസ് അക്കാദമിയില്‍ പ്രഭാഷണ പരമ്പര ആരംഭിച്ചു
കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം 'മാധ്യമങ്ങളും ജനാധിപത്യവും' എന്ന വിഷയത്തെ അധികരിച്ച് ആരംഭിക്കുന്ന പ്രഭാഷണ പരമ്പര കാലടി ശ്രീ ശങ്കരാ സര്‍വ്വകലാശാല പ്രോ. വി.സി. ഡോ. സുചേത നായര്‍ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 21 ന് അക്കാദമി ആഡിറ്റോറിയത്തില്‍ പരമ്പരയിലെ ആദ്യപ്രഭാഷണം 'മാധ്യമ അവബോധവും ജനാധിപത്യാനുഭവങ്ങളും' എന്ന വിഷയത്തില്‍ അമേരിക്കയിലെ ഡ്രക്‌സല്‍ സര്‍വ്വകലാശാല പ്രൊഫസറും നോളജ് മാനേജ്‌മെന്റ് വിദഗ്ധനുമായ പ്രൊഫസര്‍ വി.കെ. നാരായണന്‍ ക്‌ളാസുകള്‍ നയിച്ചു.
ആശയവിനിമയത്തില്‍ സൃഷ്ടിക്കപ്പെടുന്ന പ്രതിബന്ധങ്ങള്‍ സന്ദേശങ്ങളിലുണ്ടാക്കുന്ന വ്യതിയാനം മുഖ്യവിഷയമാക്കി നടത്തിയ പ്രഭാഷണം അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ട സദസ്സിന് വേറിട്ട അനുഭവമായി. ചടങ്ങില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജു റാഫേല്‍ സ്വാഗതം പറഞ്ഞു. കസള്‍ട്ടന്റ് കെ. രാജഗോപാല്‍ വിഷയാവതരണം നടത്തി. സീനിയര്‍ ലക്ചറര്‍ ഹേമലത കെ. നന്ദി പറഞ്ഞു.