You are here:

മാധ്യമ പഠന ക്യാമ്പ്- വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മെയ് 4, 5 തിയ്യതികളില്‍ മാധ്യമവിദ്യാര്‍ത്ഥികള്‍ക്കായി രണ്ടുദിവസത്തെ പഠനക്യാമ്പ് കോഴിക്കോട്ട് നടത്തും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും വിദഗ്ദ്ധരും ക്ലാസ്സുകളെടുക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള, ജേണലിസം മുഖ്യവിഷയമായി ഡിഗ്രി /ഡിപ്ലോമ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സിക്രട്ടറി കേരള പ്രസ് അക്കാദമി കാക്കനാട് കൊച്ചി 682030  എന്ന വിലാസത്തിലോ mail@pressacademy.org എന്ന മെയിലിലോ ബന്ധപ്പെടേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാനുള്ള ഫോണ്‍ -0484-2422275,ഫാക്സ്-0484-2422068