മാധ്യമ റിപ്പോര്‍ട്ടുകള്‍ ജനോപകാരപ്രദമാകണം - സി.പി.നായര്‍
മാധ്യമങ്ങള്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പുറകെ പായുന്നതിനു പകരം ജനോപകാരപ്രദമായ വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍ പറഞ്ഞു. അക്കാദമിയും കെ.എസ്.സി.എസ്.ടി.ഇ യും ചേര്‍ന്നു സംഘടിപ്പിച്ച സയന്‍സ് ജേര്‍ണലിസം വര്‍ക്ക്ഷോപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ മാധ്യമങ്ങളുടെ അഭിപ്രായത്തെയാണ് പിന്തുടരുകയെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ: വി.എന്‍. രാജശേഖരന്‍പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കുന്ന മാധ്യമ പ്രതിനിധികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.