You are here:

മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് പ്രസ് അക്കാദമിയുടെ ആദരം

തിരുവനന്തപുരം: വാര്‍ത്തയുടെ ലോകത്ത് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കി കേരളത്തിന്റെ മാധ്യമ ബോധത്തിന്റെ ഭാഗമായി മാറിയ അ്ഞ്ചുമുതിര്‍ന്ന പത്രപ്രവര്‍ത്തകരെ കേരള പ്രസ് അക്കാദമി ആദരിച്ചു.

ദീര്‍ഘകാലം ഇന്ത്യയിലാകമാനം ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം കേരളത്തില്‍ തിരിച്ചെത്തി ദൃശ്യമാധ്യമത്തിന് തുടക്കം കുറിച്ച ബി.ആര്‍.പി.ഭാസ്‌കര്‍, അരനൂറ്റാണ്ടുകാലം കേരളതലസ്ഥാനത്തെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ കേരള കൗമുദി ലേഖകന്‍ കെ.ജി.പരമേശ്വരന്‍ നായര്‍, തൃശൂര്‍ എക്‌സ്പ്രസ് പത്രത്തിന്റെ മൂര്‍ച്ചയേറിയ മുഖപ്രസംഗങ്ങളിലൂടെ മാധ്യമചരിത്രത്തില്‍ സ്ഥാനം പിടിച്ച ടി.വി.അച്യുതവാരിയര്‍, മലയാള മാധ്യമങ്ങളുടെ ചരിത്രകാരനായ ജി. പ്രിയദര്‍ശനന്‍, മൂന്നുപതിറ്റാïുകാലം മാതൃഭൂമിയുടെ ഫോട്ടോഗ്രാഫറായിരുó എം.പി.പൗലോസ് എന്നിവരെയാണ് മുഖ്യമന്ത്രിയുടെയും പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ ആദരിച്ചത്. അനാരോഗ്യം മൂലം അച്യുതവാരിയര്‍ക്കും എം.പി.പൗലോസിനും എത്തിച്ചേരാനായില്ല.

തിരുവനന്തപുരം പ്രസ്  ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബി.ആര്‍.പി.ഭാസ്‌കറിനെയും കെ.ജി.യെയും പ്രിയദര്‍ശനനെയും പൊന്നാട ചാര്‍ത്തി.  ഉപഹാരവും 25,000 രൂപയും സമ്മാനിച്ചു.  എം.പി.പൗലോസിന് വേïി മകന്‍ സാബു മഞ്ഞളി പുരസ്‌കാരം ഏറ്റുവാങ്ങി.

കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന കാലം തൊട്ട് കേരളത്തിലെ പത്രപ്രവര്‍ത്തകരുമായി ഉണ്ടായിരുന്ന ദീര്‍ഘകാലത്തെ ബന്ധം മുഖ്യമന്ത്രി അനുസ്മരിച്ചു. വ്യക്തിപരമായിത്തന്നെ ഓരോരുത്തരും തങ്ങളെ എങ്ങനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്് -മുഖ്യമന്ത്രിയും മന്ത്രി ജോസഫും  വിവരിച്ചു.
പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആദരമേറ്റുവാങ്ങിയ മാധ്യമപ്രവര്‍ത്തകരെ പ്രസ് അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ ഹിന്ദു സ്റ്റേറ്റ് ചീഫ് ഓഫ് ബ്യൂറോസ് സി.ഗൗരീദാസന്‍നായര്‍ പരിചയപ്പെടുത്തി.പബ്ലിക് റിലേഷന്‍സ് ഡയറക്റ്റര്‍ എ.ഫിറോസ് ആശംസ നേര്‍ന്നു. പ്രസ്  അക്കാദമി സിക്രട്ടറി വി.ജി.രേണുക സ്വാഗതവും അസി.സിക്രട്ടറി സി.അയ്യപ്പന്‍ നന്ദിയും പറഞ്ഞു.