You are here:

'റിപ്പോര്‍ട്ടിംഗ് ഇക്കോണമി'ദ്വിദിന ശില്പശാല

വസ്തുതകള്‍ പൂര്‍ണ്ണമായി അതിന്റെ സങ്കീര്‍ണ്ണതകള്‍ ഉള്‍ക്കൊണ്ടല്ല പലപ്പോഴും സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങ് നടക്കുന്നത് എന്നും, പലപ്പോഴും റിപ്പോര്‍ട്ടര്‍മാര്‍ക്ക് അതിന്റെ സാങ്കേതിക പദാവലികള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാവുന്നില്ല എന്നും ഇക്കണോമിക് ടൈംസ് അസോസിയേറ്റ് എഡിറ്റര്‍ ടി.കെ അരുണ്‍ പ്രസ്താവിച്ചു. കേരള പ്രസ് അക്കാദമിയും സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസും ചേര്‍ന്ന് സംഘടിപ്പിച്ച 'റിപ്പോര്‍ട്ടിംഗ് ഇക്കോണമി' ദ്വിദിന ശില്പശാലയില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍സി ഹോട്ടലില്‍ നടന്ന ഉത്ഘാടന സമ്മേളനത്തില്‍ കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍പി രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസ് ചെയര്‍മാന്‍ പ്രൊഫസര്‍ കെ.കെ. ജോര്‍ജ് ശില്പശാലയുടെലക്ഷ്യം വിശദീകരിച്ചു.
സൌത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ബാങ്കിംഗ്, ധന നയങ്ങള്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നും, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും ലാറി ബേക്കര്‍ ഹാബിറ്റാറ്റ് പഠന കേന്ദ്രത്തിന്റെയും കോസ്റ്റ്‌ഫോര്‍ഡിന്റെയും ചെയര്‍മാനുമായ പ്രൊഫസര്‍ കെ.പി. കണ്ണന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കാണാതെപോകുന്ന വിവരങ്ങള്‍, വസ്തുതകള്‍ എന്നിവ വിശദീകരിച്ചു.
ഡെക്കാന്‍ ക്രോണിക്കിള്‍മേഖലാ എഡിറ്റര്‍ കെ പി സേതുനാഥ് ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ പത്രപ്രവര്‍ത്തകര്‍ എങ്ങനെ ബജറ്റിനെ വായിച്ചെടുക്കണം എന്നും, നിലവിലുള്ള മാധ്യമ വായനകളില്‍ എങ്ങനെയാണ്യഥാര്‍ത്ഥ സത്ത മറക്കപ്പെടുന്നത് എന്നും വ്യക്തമാക്കി. ന്യൂഡല്‍ഹിയിലെ സെന്റര്‍ഫോര്‍ ബജറ്റ് ആന്റ് ഗവണന്‍സ് അക്കൌണ്ടബിലിറ്റി സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍നീലാചല ആചാര്യ കേന്ദ്ര സര്‍ക്കാര്‍ ബജറ്റിന്റെ നിര്‍മ്മാണ രീതിയെ കുറിച്ചും, അതിലെകണക്കുകളിലെ കാണാപ്പുറങ്ങളെ കുറിച്ചും വിശദീകരിച്ചു. സെന്റര്‍ ഫോര്‍സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസ് ചെയര്‍മാന്‍ പ്രൊഫസര്‍കെ.കെ. ജോര്‍ജ് കേരള സമ്പദ് വ്യവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനെപ്പറ്റിയും, ഡോ.തോമസ് ഐസ്സക്ക് കേരള ബജറ്റിനെ കുറിച്ചും, ഡോ. വി.കെ. വിജയകുമാര്‍ സ്റ്റോക്ക്എക്‌സ്‌ചേഞ്ച് സ്വഭാവത്തെ കുറിച്ചും കളാസ്സുകള്‍ എടുത്തു.. മുംബൈ ഇക്കണോമിക് ടൈംസ്‌സീനിയര്‍ എഡിറ്റര്‍ എം. ശബരീനാഥ് കോര്‍പ്പരെറ്റ് ജേര്‍ണലിസത്തിലെ പുതിയ പ്രവണതകളെകുറിച്ച് സംസാരിച്ചു.