You are here:

സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ 2012-13 ബാച്ച് ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്, പി.ജി. ഡിപ്ലോമ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും പുരസ്‌കാരങ്ങളും പ്രശസ്ത നിരൂപക ഡോ. എം. ലീലാവതി വിതരണം ചെയ്തു.  കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.  പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ വി.പി. രാമചന്ദ്രന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ മുന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.  ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ രാജു റാഫേല്‍ കോണ്‍വോക്കേഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  അക്കാദമി സീനിയര്‍ ഫാക്കല്‍റ്റി അംഗം കെ. ഹേമലത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പി.രാജന്‍, എ.സഹദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  കേരള പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍.അജിത് കുമാര്‍ സ്വാഗതവും അസി. സെക്രട്ടറി എന്‍.പി. സന്തോഷ് നന്ദിയും പറഞ്ഞു.

ഡിപ്ലോമ കോഴ്‌സുകളില്‍ ഒന്നാം റാങ്കുകാര്‍ക്കുള്ള അക്കാദമി കാഷ് അവാര്‍ഡ് നീലിമ എം. നമ്പൂതിരി, ഗൗരി മോഹന്‍ എന്നിവര്‍ക്കും രണ്ടാം റാങ്കുകാര്‍ക്കുള്ള എം.എന്‍. ശിവരാമന്‍ നായര്‍ കാഷ് അവാര്‍ഡ് ജി. പ്രേംകുമാര്‍, കൃഷ്ണപ്രിയ സി.ബി. എന്നിവര്‍ക്കും മൂന്നാം റാങ്കുകാര്‍ക്കുള്ള പി.എസ്.ജോണ്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡ് വിനീഷ് എ.കെ, അബ്ദുള്‍ റൗഫ് പി. എന്നിവര്‍ക്കും നല്‍കി.  ഇഫക്ടീവ് റൈറ്റിംഗിനുള്ള ഡോ.സി.പി.മേനോന്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡിന് നീലിമ എം. നമ്പൂതിരി, കൃഷ്ണപ്രിയ സി.ബി. എന്നിവരും ബെസ്റ്റ് ഓള്‍ റൗണ്ടേഴ്‌സിനുള്ള ടി.കെ.ജി. നായര്‍ കാഷ് അവാര്‍ഡിന് ചെറിയാച്ചന്‍ ജോസ്, തന്‍വീര്‍ എം.എ എന്നിവരുമാണ് അര്‍ഹരായത്.