You are here:

2012-ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

2012-ലെ സ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍   നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്‍ഫര്‍മേഷന്‍  പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി  കെ.സി.ജോസഫ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.  അടുത്ത വര്‍ഷംമുതല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരാകുന്നവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കുമെന്നും ടെലിവിഷന്‍ വിഭാഗങ്ങളില്‍ ന്യൂസ് പ്രസന്റര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. 

പത്രസമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി ടി.ജെ.മാത്യു, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എ.ഫിറോസ്, പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍.അജിത്കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Click here for Press Release (Pdf 133kb)