You are here:

Aboobakar P P

മികച്ച രാഷ്ട്രീയ ലേഖകനും ന്യൂസ് എഡിറ്ററുമായ പി.പി.അബൂബക്കര്‍ 35 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് 2016 ഡിസംബറില്‍ ദേശാഭിമാനിയില്‍ നിന്നു ചീഫ് ന്യൂസ് എഡിറ്ററായി വിരമിച്ചത്. 

1980 ല്‍ റിപ്പോര്‍ട്ടറായാണ് ജോലിയില്‍ പ്രവേശിക്കുന്നത്. കോഴിക്കോട്്, തിരുവനന്തപുരം,  ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫായും തിരുവനന്തപുരം സെന്‍ട്രല്‍ ഡസ്‌കിന്റെ ചീഫ് ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006-11 കാലത്ത് വ്യവസായമന്ത്രി എളമരം കരീമിന്റെ അഡീഷണല്‍ പ്രൈവറ്റ് സിക്രട്ടറിയായിരുന്നു. 2008 ല്‍ ദേശാഭിമാനി ബഹറൈന്‍ എഡിഷന്‍ ആരംഭിച്ചപ്പോള്‍ അതിന്റെ മുഖ്യ ചുമതലക്കാരനായി. 

നിരവധി ശ്രദ്ധേയമായ രാഷ്ട്രീയവിശകലന-അന്വേഷണാത്മകറിപ്പോര്‍ട്ടുകളും ലേഖനങ്ങളും എഴുതിയിട്ടുള്ള അബൂബക്കര്‍ ഏഴുതവണ സി.പി.എം.പാര്‍ട്ടികോണ്‍ഗ്രസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്്. കോഴിക്കോട്ടെ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മീഡിയ കവീനറായിരുന്നു. നിരവധി പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ നേടി. 

കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന സിക്രട്ടറിയായി മൂന്നുവട്ടം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് പ്രസ് ക്ലബ്ബ് സിക്രട്ടറിയുമായിരുന്നു. കോഴിക്കോട് പ്രസ് ക്ലബ്ബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട്് സ്ഥാപകസിക്രട്ടറിയും ഗവേണിങ്ങ് ബോര്‍ഡ് അംഗവുമാണ്. 

ഇന്ത്യന്‍ ബാങ്ക് നിലമ്പൂര്‍ ശാഖാ അസി.മാനേജര്‍ റസിയയാണ് ഭാര്യ. മക്കള്‍:  നീതു(അമേരിക്ക), ഡോ.നൂറ

Previous:
Next: