Appukuttan Vallikkunnu
മലപ്പുറംജില്ലയിലെ വള്ളിക്കുന്നില്‍ ജനനം. 1969-ല്‍ പ്രൂഫ് റീഡറായി ദേശാഭിമാനി പത്രാധിപസമിതിയില്‍ ചേര്‍ന്നു. പിന്നീട് ഡല്‍ഹി ബ്യൂറോ ചീഫ് ആയി. ദേശാഭിമാനിയിലെ ആദ്യ അസോസിയേറ്റ് എഡിറ്റര്‍. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം, പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ നയരൂപീകരണ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി പത്രാധിപന്മാരുടെ സംഘത്തിന്റെ തലവനായി ചൈന സന്ദര്‍ശിച്ചു. ക്യൂബന്‍ ട്രേഡ് യൂണിയന് ഹവാനയില്‍ സംഘടിപ്പിച്ച ആഗോളവല്കരണത്തിനെതിരായ ആദ്യ ആഗോളസമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളി സംഘത്തില്‍ അംഗമായിരുന്നു. യു.കെ., ജര്‍മനി, ഫ്രാന്‍സ് എന്നീരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. നിരവധി പ്രസിദ്ധീകരണങ്ങളില്‍ രാഷ് ട്രീയകോളം എഴുതുന്നു.
പുസ്തകങ്ങള്‍: അറിയപ്പെടാത്ത ഇ.എം.എസ്, കാലം സത്യം, ഇടതുപക്ഷം, കക്കയം ക്യാമ്പ് കഥ പറയുന്നു.
കക്കയം ക്യാമ്പ കഥപറയുന്നു എന്ന അന്വേഷണാത്മക പരമ്പരയുടെ റിപ്പോര്‍ട്ടിന് കോഴിക്കോട് പൗരാവലി സ്വര്‍ണമെഡല്‍ നല്കി ആദരിച്ചു. അറിയപ്പെടാത്ത ഇ.എം.എസ്. എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.