Chumaar K. R
സജീവ രാഷ്ട്രീയപ്രവര്‍ത്തകനും പ്രസംഗകനും കഴിവുറ്റ റിപ്പോര്‍ട്ടറും എഡിറ്ററും ആയിരുന്നു കെ.ആര്.ചുമ്മാര്‍. രാഷ്ട്രീയ നിരീക്ഷകന്, കോളമിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മനോരമ പത്രത്തില്‍ അദ്ദേഹം ശ്രീലന് എന്ന തൂലികാനാമത്തില്‍ എഴുതിപ്പോന്ന ആഴ്ചക്കുറിപ്പുകള്‍ പംക്തി മലയാള പത്രപ്രവര്‍ത്തനത്തില്‍ ഏറെ അനുകരിക്കപ്പെട്ട ഒരു മാതൃകയായി.
ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍തന്നെ കഥാപ്രസംഗകനും കവിയും പാട്ടുകാരനുമൊക്കെയായി ശ്രദ്ധിക്കപ്പെട്ട ചുമ്മാര്‍ പത്രരംഗത്തെത്താന് ഏറെ സമയമെടുത്തില്ല. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അദ്ദേഹം എഴുതിയ ഒരു റിപ്പോര്‍ട്ട് വെട്ടുംതിരുത്തുമില്ലാതെ മലബാര്‍ മെയില്‍ പ്രസിദ്ധപ്പെടുത്തി എന്നത് ഭാവിയുടെ വലിയൊരു സൂചനയായി. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ഇടതുപക്ഷ നേതാക്കളുമായി ബന്ധപ്പെട്ടു. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറിയ ചുമ്മാര്‍ നാട്ടിലുടനീളം തീപ്പൊരി പ്രാസംഗികനായി പറന്നുനടന്നു.
അപ്പോള്‍തന്നെ ജയ്ഹിന്ദ് എന്ന സോഷ്യലിസ്റ്റ് വാരികയുടെ പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചു. അമ്പതുകളുടെ ആദ്യം രാഷ്ട്രീയം നിര്‍ത്തി രാജ്യത്തെമ്പാടും പല ജോലികള്‍ ചെയ്ത് കുറെക്കാലം സഞ്ചരിച്ചു. നാട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ മത്തായി മാഞ്ഞൂരാന്റെ അനുയായിയായി കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി. തൃശ്ശൂര്‍ ഗോമതി പത്രത്തില്‍ ലേഖകനായി. പിന്നെ എക്സ്പ്രസ്സില്‍. ജോലി കളഞ്ഞ് വീണ്ടും രാഷ്ട്രീയത്തില്‍. പത്രപ്രവര്‍ത്തനവും രാഷ്ട്രീയവും മാറിമാറി ചുമ്മാര്‍ പുണര്െങ്കിലും അന്തിമമായി അദ്ദേഹം പത്രപ്രവര്ത്തകന് തെന്നയായി മലയാള മനോരമയില്‍ നിലകൊണ്ടു.
32 വര്‍ഷം മനോരമയില്‍ ജോലി ചെയ്തു. ആദ്യം കോഴിക്കോട്ടും പിന്നെ തിരുവനന്തപുരത്തും ബ്യൂറോ ചീഫ് ആയി. മനോരമയുടെ കോഴിക്കോട് യൂണിറ്റ് സ്ഥാപിച്ച് വിജയകരമാക്കുതില് മുഖ്യപങ്ക് ചുമ്മാറിനായിരുന്നു. തിരുവനന്തപുരത്ത് മനോരമയ്ക്ക് വേണ്ടി പ്രവര്‍ത്തനം തടങ്ങിയപ്പോള്തന്നെ , രാഷ്ടീയത്തില്‍ ഏറെ പയറ്റിയിരുന്ന അദ്ദേഹത്തിന് ഏറ്റവും മികച്ച രാഷ്ട്രീയ ലേഖകനാകാന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ കേരളം ശ്രദ്ധിച്ചു. മുമ്പ് തൊഴിലാളി പത്രത്തില്‍ ശ്രീലന് എന്ന പേരില്‍ അദ്ദേഹം എഴുതിയ തരംഗങ്ങളില്‍ പംക്തി, ആഴ്ചക്കുറിപ്പുകള്‍ ആയി മനോരമയില്കൊണ്ടുവു. അദ്ദേഹത്തിന്റെ നിയമസഭാവലോകനവും കേരളം മുഴുക്കെ ശ്രദ്ധിച്ചുപോന്നു. പത്രങ്ങളില്‍ അത്തരമൊരു ദിവസപംക്തിക്ക് തുടക്കം കുറിച്ചതുതന്നെ ചുമ്മാര്‍ ആയിരുന്നു അദ്ദേഹം ആ പംക്തി തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് എഡിറ്റര്‍ ആയിരിക്കെ 1994 ജൂണ്‍ 17 ന് അന്തരിക്കുന്നത് വരെ തുടര്‍ന്നു.
ദീര്‍ഘകാലം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സിക്രട്ടറിയായിരുന്നു, പൊറ ശ്രീധരന് അവാര്‍ഡ്, കേസരി സ്മാരക അവാര്‍ഡ്, കെ.കൃഷ്ണന് അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ട് നീണ്ട നീണ്ടുനിന്നു ആ രാഷ്ട്രീയ -പത്രപ്രവര്‍ത്തന കൊടുങ്കാറ്റ്.
പുത്തന്‍ പീടിക മൂക്കന് വീട്ടില്‍ ജോളിയാണ് ഭാര്യ. മക്കള്‍ ആന്‍സി, ഡോ.പ്രീതി, റാഫി, നീതി.