Leela Menon
എറണാകുളം ജില്ലയിലെ വെങ്ങോലയില്‍ 1932-ല്‍ ജനനം. 1948-ല്‍ പോസ്റ്റ് ഓഫീസില്‍ ക്ലാര്‍ക്കായി. തുടര്‍ന്ന് ടെലിഗ്രാഫിസ്റ്റ്. കൊച്ചിയില്‍ ജോലിചെയ്യവെ 1978-ല്‍ പത്രപ്രവര്‍ത്തനത്തില്‍ പരിശീലനംനേടി. അതേവര്‍ഷംതന്നെ ഇന്ത്യന്‍ എക്സ്പ്രസില്‍ ചേര്‍ന്നു. ഇന്ത്യന്‍ എക്സ്പ്രസിന്റെ ഡല്‍ഹി ഓഫീസിലും എറണാകുളം ബ്യൂറോയിലും ജോലിചെയ്തശേഷം കോട്ടയം ബ്യൂറോ ചീഫ് ആയി. 2000-ത്തില്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റായിരിക്കെ രാജിവെച്ചു. ഔട്ട്ലുക്ക്, ദ ഹിന്ദു, വനിത, മംഗളം ദിനപത്രം, മാധ്യമം, സമകാലിക മലയാളം എന്നിവയില്‍ കോളങ്ങള്‍ കൈകാര്യംചെയ്തു. കേരള മിഡ്ഡേ ടൈംസ്, കോര്‍പ്പറേറ്റ് ടുഡേ എന്നിവയില്‍ എഡിറ്ററായിരുന്നു. ഇപ്പോള്‍ ജന്മഭൂമി എഡിറ്റര്‍.
പുസ്തകങ്ങള്‍: നിലയ്ക്കാത്ത സിംഫണി, ഹൃദയപൂര്‍വം.