M AbduRehiman
കണ്ണൂരിലെ കടലായിയില്‍ 1939 ഫെബ്രുവരി 16ന് ജനനം. പ്രസിദ്ധ സംസ്കൃതപണ്ഡിതനും ആയുര്‍വേദ ചികിത്സകനുമായിരുന്നു എം.ആലിവൈദ്യര്‍ പിതാവ്. മാതാവ് കെ.കെ.ആയിഷബി.
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്നിന്ന്് ഇക്ണോമിക്സില്‍ ബിരുദം, ചരിത്രത്തില്‍ ബിരുദാനന്തരബിരുദം.
കണ്ണൂര്‍ എസ്.എന്‍.കോളേജില്‍ ജുനിയര്‍ ലക്ചററായി തുടക്കം. രണ്ടുവര്‍ഷത്തിനു ശേഷം ഡല്‍ഹിയില്‍ സ്റ്റേറ്റ്സ്മാന് പത്രത്തില്‍ സബ് എഡിറ്ററായി ചേര്‍ന്നു. 1979ല്‍ തിരിച്ചെത്തി വീക്ഷണം പത്രത്തില്‍ ചീഫ് സബ് എഡിറ്റര്‍.
1984 ല്‍ കോഴിക്കോട് കേരള കൗമുദിയില്‍ ചേര്‍ന്നു. 1997 എഡിഷന് ചീഫായി വിരമിച്ചു. സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവമായ അബ്ദുറഹിമാന് സമയം മാസികയുടെ എക്സി.എഡിറ്ററുമാണ്.