Mekkunath Kunjikrishnan Nair
1910 ല്‍ തലശ്ശേരി തിരുവങ്ങാട്ട് ജനിച്ചു. ബി.എ. ബിരുദം നേടിയ ഉടനെ പത്രപ്രവര്‍ത്തനത്തിലേക്കു കടന്നു. പിതാവ് ടി. ചന്തു നായരും മാതാവ് കല്യാണിയമ്മയും. വീരജവഹര്‍ ഡോ. രാധാകൃഷ്ണന്, മൗലാന ആസാദ്. ശ്രീ. അരവിന്ദന് എന്നീ ജീവചരിത്രഗ്രന്ഥങ്ങളും, അമൃതഗീതം എന്ന വിവര്‍ത്തന കൃതിയും മേക്കുന്നത്തിന്റേതായുണ്ട്. ആദര്ശദീപവും സുവര്‍ണ്ണ മണ്ഡലവും കഥാസമാഹാരങ്ങളാണ്. പ്രേമാര്‍പ്പണം, പ്രായശ്ചിത്തം എന്നീ നാടകങ്ങളും രചിച്ചു. പത്രപ്രവര്‍ത്തന രംഗത്ത് എഡിറ്റിംഗില്‍ മിടുക്ക് കാണിച്ചതിന് പുറമെ ലേഖനകലയിലും പ്രാവീണ്യം തെളിയിച്ചു.