Muhammed K. K
ചന്ദ്രികയുടെ അസോസിയേറ്റ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വിരമിച്ച പെരിങ്ങാടി സ്വദേശി കെ.കെ. മുഹമ്മദ് അറുപതുകളുടെ ആദ്യത്തില്‍ പാലക്കാട് ചന്ദ്രിക റിപ്പോര്‍ട്ടറായാണ് രംഗത്തുവത്.
തലശ്ശേരി ബ്രഹ്മണന് കോളേജില്‍ നിന്നും പ്രി യൂണിവേഴ്സിറ്റി പരീക്ഷ പാസായി മടപ്പിള്ളി ഗവമെന്റ് കോളേജില്‍ ബി.എസ്.സി.ക്ക് പഠിക്കുമ്പോഴാണ് ബിസിനസ്സ് സംബന്ധമായി പാലക്കാട്ട് എത്തുന്നത്. അവിടെ ലേഖകനായി പാര്‍ട്ട്ടൈം ജോലി സ്വീകരിക്കുകയും രാഷ്ട്രീയ രംഗത്ത് സജീവമാവുകയും ചെയ്തു. പാലക്കാട് പത്രപ്രവര്‍ത്തകയൂണിയന്റെ പ്രവര്‍ത്തകനായി. ഏ.കെ. ആന്റണി തുടങ്ങിയ നേതാക്കളുമായി പത്രപ്രവര്‍ത്തനത്തിലൂടെ ആത്മബന്ധം പുലര്‍ത്തിയ കെ.കെ. മുഹമ്മദ് ബാഫഖി തങ്ങളുടെ ക്ഷണമനുസരിച്ചാണ് കോഴിക്കോട് ചന്ദ്രികയിലേക്ക് മാറുത്. മുസ്ലീംലീഗിന്റെ ആസ്ഥാനത്ത് മുഴുവന്‍സമയ പ്രവര്‍ത്തകനായ മുഹമ്മദ് മുസ്ലീം യൂത്ത് ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായി. മുസ്ലീം ലീഗിലുണ്ടായ പിളര്പ്പിനേതുടര്് അഖിലേന്ത്യ മുസ്ലീംലീഗിന്റെ മുഖപത്രമായ ലീഗ് ടൈംസില്‍ പത്രാധിപരായി. ഒന്‍പത് വര്‍ഷത്തിനുശേഷം മുസ്ലീംലീഗ് ലയനത്തെതുടര്് ചന്ദ്രികയുടെ അസോര്ഷ്യറ്റ് എഡിറ്ററായി കോഴിക്കോട്ടും കൊച്ചിയിലും പ്രവര്‍ത്തിച്ചു. ഒട്ടേറെ വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പത്രപ്രവര്ത്തകയൂണിയനിലെ പ്രവര്‍ത്തനത്തിലും സജീവമായിരുു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ടായിരുന്നു. വിദ്യഭ്യാസ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പെരിങ്ങളം, കോഴിക്കോട്, തിരൂര്‍ എന്നീ അസംബ്ലി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. വിദ്യാഭ്യാസ സാംസ്കാരിക സംഘടനകളുടെ സാരഥ്യവും വഹിച്ചിരുു.
1936 ജൂണ്‍ 20 ന് രയരോത്ത് അബ്ദുവിന്റേയും നാലുകണ്ടി ബീവിയുടേയും മകനായി ജനിച്ച മുഹമ്മദ് പഠിക്കുകാലത്ത് ചന്ദ്രികയുടെ ന്യൂ മാഹി ലേഖകനായിരുന്നു. സൈനബയാണ് മുഹമ്മദിന്റെ ഭാര്യ. നിസാര്‍, ഇതാഫര്, അബദുല്‍ അസീസ്, ഫൈസല്‍ പുത്രന്മാരും സറീന, ജമീല, സാഹിദ, സഥീന, സഫൂറ, സുഫൈറ പുത്രിമാരുമാണ്.
പത്രപ്രവര്‍ത്തക യൂണിയന് ദേശീയ നിര്‍വാഹകസമിതി അംഗമായിരുന്ന കെ.കെ.ക്ക് ഒന്നിലധികം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.