POYNTER ശില്പശാല സമാപിച്ചു
കൊച്ചി : ലോകപ്രശസ്തമായ പോയിന്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് കേരള പ്രസ് അക്കാദമിയുമായി സഹകരിച്ച് കൊച്ചിയില്‍ മൂന്നുദിവസമായി നടത്തിയ മാധ്യമശില്പശാല മാര്‍ച്ച് 25 ന്് സമാപിച്ചു. ആദ്യമായാണ് പോയിന്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യയില്‍ ഇത്തരമൊരു ശില്പശാല സംഘടിപ്പിക്കുന്നത്.
ടാജ് ഗേറ്റ് വേയില്‍ നടന്ന ശില്പശാലയില്‍ മാധ്യമപ്രവര്‍ത്തകരും ജേര്‍ണലിസം അധൃാപകരുമായി നൂറോളം പേരാണ്് പങ്കെടുത്തത്.
മാറുന്ന മാധ്യമഭാവി, വിശ്വാസ്യതയും മാധ്യമപ്രവര്‍ത്തനവും, ന്യൂസ്‌റൂമുകളിലെ ഡിജിറ്റര്‍ രീതികള്‍, പുതിയ റിപ്പോര്‍ട്ടിങ്ങ് രീതികള്‍, മള്‍ട്ടിമീഡിയ ഉള്ളടക്കങ്ങള്‍, പരമ്പരാഗത മാധ്യമങ്ങളുടെ ഭാവി, ന്യൂസ്‌റൂം ഘടനയിലെ മാറ്റങ്ങള്‍, എഡിറ്റോറിയല്‍-ബിസിനസ് ബന്ധം, മാധ്യമവിദ്യാര്‍ത്ഥികളുടെ പരിശീലനം, ലോക്കല്‍ന്യൂസ് രംഗം, ഡിജിറ്റല്‍ രീതികളുടെ പരിശീലനം, ഡിജിറ്റല്‍ കാലത്തെ മാധ്യമധര്‍മം തുടങ്ങിയ വിഷയങ്ങളാണ് ക്യാമ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
പോയിന്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്റ്റര്‍ ഓഫ് ട്രെയ്‌നിങ്ങ്് പാര്‍ട്ട്ണര്‍ഷിപ്പ് ആന്റ് അലയന്‍സസ് ഹോവാഡ് ഫിന്‍ബെര്‍ഗ്, ഡല്ലാസ് മോണിങ് ന്യൂസ് എഡിറ്റര്‍ ടോം ഹുവാങ്ങ്, യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക അസോസിയേറ്റ് പ്രൊഫസര്‍ സ്യൂ ബുര്‍സിന്‍സ്‌കി ബുല്ലാര്‍ഡ്്, ന്യൂസ് ഡമോക്രാറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജെഫ്‌റി കോച്ച്, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫോറിഡ വിസിറ്റിങ് പ്രൊഫസര്‍ കേസി ഫ്രെഷ്‌റ്റെ, മാധ്യമ ബിസിനസ് കാര്യ വിദഗ്ദ്ധ സെല്ലാ ബ്രേസി, പോയിന്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട ഫാക്കല്‍ട്ടി വിദിഷ പ്രിയങ്ക എന്നിവരാണ് വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് വഹിച്ചത്.
സാങ്കേതിക വിദ്യയിലും പുതിയ തലമുറയുടെ അഭിരുചികള്‍ക്കുമൊത്ത് മാധ്യമ രീതികളില്‍ മാറ്റം വരുത്തുകയാണ് നിലനില്പ്പിന് അനിവാര്യമെന്ന് പോയിന്റര്‍ ഡയറക്റ്റര്‍ ഹോവാഡ് ഫില്‍ബെര്‍ഗ് ആമുഖഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും അച്ചടപ്പത്രത്തിന്റെ സ്വാധീനം വളരുന്നു എന്നതില്‍ അമിതപ്രതീക്ഷ പുലര്‍ത്തുന്നത് അപകടമാവുമെന്ന്്് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്പിലും അമേരിക്കയിലും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വളരെയൊന്നും വൈകാതെ ഇന്ത്യയിലും സംഭവിക്കുമെന്നും ഡിജിറ്റര്‍ മീഡിയയുടെ സാധ്യതകള്‍ക്ക് ഇപ്പോള്‍തന്നെ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ആമുഖ യോഗത്തില്‍ ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഓഫീസര്‍ ഷാന ഡീറ്റ്‌സ് സുരേന്ദ, കേരളപ്രസ്അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദന്‍ എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച സമാപനയോഗത്തില്‍ സീനിയര്‍ ജേണലിസ്റ്റ് എ.സഹദേവന്‍ ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് വേണ്ടി പോയിന്റര്‍ പ്രവര്‍ത്തകരോട് നന്ദി പ്രകടിപ്പിച്ചു. പ്രസ് അക്കാദമിയുടെ ഉപഹാരം ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ പോയിന്റര്‍ ഡയറക്റ്റര്‍ ഹോവാഡ് ഫിന്‍ബെര്‍ഗിന് സമ്മാനിച്ചു.
ശില്പശാലയില്‍ അവതരിപ്പിച്ച പ്രസന്റേഷനുകള്‍ കാണുക
http://www.poynterevents.org/poynter-india/handouts-resources-chennai/