Rahim Mechery
റഹീം മേച്ചേരി
1947 മെയ് പത്തിന് മലപ്പുറം ജില്ലയിലെ ഒളവട്ടൂരില്‍ ജനനം. പിതാവ് മേച്ചേരി ആലിഹാജി. മാതാവ് ഉണ്ണി ആയുശുമ്മ. ഒളവട്ടൂര്‍ സ്‌കൂള്‍, വാഴക്കോട് ഹൈസ്‌കൂള്‍, മമ്പാട് എം.ഇ.എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
1972 മുതല്‍ 79 വരെ ചന്ദ്രിക സബ് എഡിറ്റര്‍. 83' വരെ ജിദ്ദയില്‍. 2004 വരെ ചന്ദ്രിക അസി.എഡിറ്ററും പിന്നെ ചന്ദ്രിക പത്രാധിപരും. മികച്ച രാഷ് ട്രീയനിരീക്ഷകനും വ്യാഖ്യാതാവും കോളമിസ്റ്റുമായി അംഗീകാരം. കൊയമ്പത്തൂര്‍ സി.എച്ച് അവാര്‍ഡ്, സി.എ. വാഹീദ് സ്മാരക അവാര്‍ഡ്, അല്‍ ഐന്‍ കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്, ഫുജൈറ കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്, അബൂദാബി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചു.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ്ങ് ജേണലിസ്റ്റ്‌സ് ദേശീയ സമിതിയംഗമായിട്ടുണ്ട്. കേരള ഗ്രന്ഥശാലാസംഘം കണ്‍ട്രോള്‍ ബോര്‍ഡ് അംഗം, സംസ്ഥാന സാക്ഷരാതാ സമിതി എക്‌സി. അംഗം, സംസ്ഥാന പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റിയംഗം എന്നീ ചുമതലകള്‍ വഹിച്ചു.
മുസ്ലിംലീഗ്: വിമര്‍ശനങ്ങള്‍ക്ക് മറുപടി, ഖായിദെ മില്ലത്തിന്റെ പാത, ഇന്ത്യന്‍ മുസ്ലിങ്ങള്‍-വസ്തുതകള്‍, കര്‍മപഥത്തിന്റെ കാല്‍നൂറ്റാണ്ട്, അക്ഷരകേരളത്തിന്റെ ആത്മസുഹൃത്ത് എന്നീ പുസ്തകങ്ങള്‍ രചിച്ചു. ഭാര്യ ആയിശാബി. ഷഹനാസ്, ഷാനവാസ്, ഷമീര്‍, ഷബ്‌ന എന്നീ മക്കളുണ്ട്.
2004 ആഗസ്ത് 21 ന് വാഹനാപകടത്തില്‍ മരിച്ചു.