You are here:

Tharian K. T

ദിനപ്രഭ പത്രത്തിന്റെ ലേഖകനായാണ് കെ.ടി.തര്യന്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്.  മാധ്യമരംഗത്തു മാത്രമല്ല സാമൂഹ്യ-സാഹിത്യ രംഗങ്ങളിലും തര്യന്‍ സജീവ സാന്നിദ്ധ്യമായിരുന്നു.  ദീപികയുടെ എറണാകുളം ന്യൂസ് ബ്യൂറോ ചീഫായി 1991-ലാണ് തര്യന്‍ വിരമിച്ചത്.  കുറച്ചുകാലം മനോരമയിലും ജോലി ചെയ്തിട്ടുണ്ട്.  1929 ഡിസംബര്‍ 25-ന് ആലപ്പുഴ ജില്ലയിലെ പാണാവള്ളിയില്‍ തര്യന്‍ തരിയന്റേയും മറിയക്കുട്ടിയുടേയും മകനായി ജനിച്ചു.  പാണാവള്ളി ഹൈസ്‌കൂളിലെ വിദ്യാഭ്യാസശേഷം പാലക്കാട് വിക്‌ടോറിയ കോളേജില്‍ ചേര്‍ന്നു.  പിന്നീട് കോഴിക്കോട് ഫറൂക്ക് കോളേജില്‍ പഠിച്ചെങ്കിലും ബിരുദപഠനം പൂര്‍ത്തിയാക്കിയില്ല.
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  ജിസിഡിഎ ഭരണ നിര്‍വഹണ കൗസിലില്‍  അംഗമായിരുന്നു.  കേരള ഹിസ്റ്ററി അസോസിയേഷനിലും സജീവമായിരുന്നു.
എന്‍.എന്‍.സത്യവ്രതന്‍, സി.വി.പാപ്പച്ചന്‍, കെ.എം.റോയ് എന്നിവരോടൊപ്പം എറണാകുളത്ത് പത്രപ്രവര്‍ത്തക സംഘടനയ്ക്കും പ്രസ് ക്ലബിന്റെ സ്ഥാപനത്തിനും നേതൃത്വം നല്‍കി.
നിരവധി ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കേരളകൗമൂദി അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തിയ കഥാമത്സരത്തില്‍ മൂന്നു തവണ സമ്മാനം നേടിയിരുന്നു.
കുങ്കുമപ്പൊട്ട്, മരിച്ചവരുടെ താഴ്‌വര എന്നിവ തര്യന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്.
2001 ജൂണ്‍ 23-ന് എറണാകുളത്ത് അന്തരിച്ചു.
ഭാര്യ : ലില്ലി
മക്കള്‍ : ബോബി (ബിസിനസ്), നോബി (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, നെതര്‍ലാന്‍സ്), പ്രീതി.

 

Previous:
Next: