You are here:

പത്രപ്രവര്ത്തക യൂണിയന് സമ്മേളനം : പ്രസ് അക്കാദമി പവലിയന് തുറന്നു

കേരള പത്രപ്രവര്ത്തക യൂണിയന് 51ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളില് സെപ്തംബര് 23 മുതല് 27 വരെ നടക്കുന്ന പത്രപ്രവര്ത്തന ചരിത്ര പ്രദര്ശനം - 'കല്ലച്ചു മുതല് കംപ്യൂട്ടര് വരെ ചരിത്ര പഥങ്ങളിലൂടെ' പ്രദര്ശന നഗരിയില് കേരള പ്രസ് അക്കാദമി സ്റ്റാള് തുറന്നു.

അക്കാദമി പ്രസിദ്ധീകരിച്ച മാധ്യമ ഗ്രന്ഥങ്ങളുടെ പ്രദര്ശനത്തിനും വില്പനയ്ക്കും മീഡിയ മാസികയുടെ പ്രചാരണത്തിനും പവലിയനില് സൌകര്യമേര്പ്പെടുത്തിട്ടുണ്ട്. പ്രസ് അക്കാദമിയുടെ ചരിത്രവും പ്രവര്ത്തന പരിപാടികളും വിവരിക്കുന്ന ലഘുലേഖ പവലിയന് ലഭിയ്ക്കും.

ഇന്സ്റ്റിറ്റ്യൂട്ട് ഒാഫ് കമ്മ്യൂണിക്കേഷന് നടത്തുന്ന കോഴ്സുകളുടെയും അക്കാദമി എന്ഡോവ്മെന്റ് അവാര്ഡുകളുടെയും വിവരണവും പ്രദര്ശനത്തില് സജ്ജീകരിച്ചിട്ടുണ്ട്. അക്കാദമി വെബ്സൈറ്റ് തല്സമയ പ്രദര്ശനവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

പത്രപ്രവര്ത്തന ചരിത്ര പ്രദര്ശനം ഉദ്ഘാടനം ചെയ്ത സി. എസ്. െഎ. മധ്യകേരള മഹാഇടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. തോമസ് കെ. ഉമ്മന്, പ്രസ് അക്കാദമി വൈസ് ചെയര്മാന് കെ. സി. രാജഗോപാല്, ജനറല് കൌണ്സില് അംഗം സണ്ണി ലൂക്കോസ് ചെറുകര, മാധ്യപ്രവര്ത്തകര്, വിദ്യാര്ത്ഥികള്, പൊതുജനങ്ങള് തുടങ്ങിയവര് സന്ദര്ശിച്ചു.