You are here:

Abraham N. J.

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കൊച്ചി എഡിഷനില്‍ ചീഫ് റിപ്പോര്‍ട്ടറായിരുന്നു എന്‍.ജെ.എബ്രഹാം.  ഇന്ത്യന്‍ എക്‌സ്പ്രസ് മധുര എഡിഷനില്‍ സബ് എഡിറ്ററായും തിരുവനന്തപുരത്തും കോഴിക്കോട്ടും  സ്റ്റാഫ് റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള എബ്രഹാം 1984 ഡിസംബര്‍ ഒന്നിന് മരിക്കുമ്പോള്‍ എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റായിരുന്നു.
1939 ജൂലായ് 15-ന് ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് കോലാനിയിലാണ് എബ്രഹാമിന്റെ ജനനം.  പെരുമ്പ്രായില്‍ ഫ്രാന്‍സിസിന്റേയും ഏലിക്കുട്ടിയുടേയും മകനാണ്.  കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി കഴിഞ്ഞ് തേവര സേക്രഡ്ഹാര്‍ട്ട് കോളേജിലും മൂവാറ്റുപുഴ നിര്‍മല കോളേജിലും പഠിച്ചു.  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നാണ് ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയത്.  ഡോക്ടറേറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 1964-ല്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ചേരുന്നത്.  1978-ലാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കൊച്ചി ബ്യൂറോചീഫാകുന്നത്.
ഭാര്യ : ത്രേസ്യാമ്മ
മക്കള്‍ : മനോജ്, രാജേഷ്, സുരേഷ്

 

Previous:
Next: