You are here:

Babu Chengannur

പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്നു ബാബു ചെങ്ങന്നൂര്‍. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍തന്നെ ചെറുകഥാരംഗത്ത് അറിയപ്പെട്ടിരുന്നു. സാഹിത്യപരിഷത്ത് സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ചെറുകഥാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
ഒട്ടേറെ വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ബാബു യാത്രാവിവരണ കൃതികളും രചിച്ചിട്ടുണ്ട്. ക്വാലലമ്പൂരിലെ സ്‌ട്രെയ്റ്റ് ടൈംസില്‍ രണ്ട് വര്‍ഷം പത്രപ്രവര്‍ത്തന പരിശീലനം നേടിയിട്ടുണ്ട്. 1978 ല്‍ മലയാള മനോരമയില്‍ അസി.എഡിറ്റര്‍ സ്ഥാനത്ത് നിന്ന് വിരമിച്ചു.
ചെങ്ങന്നൂര്‍ കഴനക്കുന്നില്‍ പരേതനായ സ്‌കറിയയുടെ മകനാണ്. 1980 മാര്‍ച്ച് 12 ന് 45ാം വയസ്സില്‍ അന്തരിച്ചു.