You are here:

Keraleeyan K. A

സാഹസിക ജീവിതത്തിന്റെ ഉടമയായ ബഹുമുഖ പ്രതിഭയായിരുന്നു കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാര്‍ എന്ന കെ.എ.കേരളീയന്‍. 
1910 ഏപ്രില്‍ 15-ന് കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ താലൂക്കില്‍പെട്ട ചെറുതാഴം അംശത്തിലായിരുന്നു ജനനം.  കുഞ്ഞിമംഗലം അധികാരി വാരിക്കര പടിഞ്ഞാറെ വീ'ില്‍ കുഞ്ഞിരാമന്‍ നായരുടേയും കടയപ്രത്ത് പാര്‍വ്വതി അമ്മയുടേയും മകനായ കേരളീയന്‍ എ.കെ.ഗോപാലന്‍ അധ്യാപകനായ പെരളശ്ശേരി സ്‌കൂളില്‍ നിന്നാണ്  പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്.  തഞ്ചാവൂരില്‍ സംസ്‌കൃത പഠനത്തിന് പോയിരുന്നുവെങ്കിലും ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചതിനാല്‍ പഠനം പൂര്‍ത്തിയാക്കാനായില്ല.  പിന്നീട് കാഞ്ഞങ്ങാട് വിജ്ഞാനദായിനി സംസ്‌കൃത സ്‌കൂളില്‍ ചേര്‍ന്നു. 1928-ലെ പയ്യന്നൂര്‍ കേരള സംസ്ഥാന സമ്മേളനത്തോടെ കേരളീയന്‍ മുഴുവന്‍ സമയ വളണ്ടിയറായി, ദേശീയപ്രസ്ഥാനത്തില്‍ മുഴുകി.  കോഴിക്കോട് നിന്ന് പയ്യന്നുരിലേക്കുള്ള ഉപ്പുസത്യഗ്രഹജാഥ കേരളീയന്റെ ജീവിതത്തിലെ വഴിത്തിരിവായി.  കണ്ണൂര്‍ വിളക്കുതറ മൈതാനിയിലെ പ്രതിഷേധയോഗത്തിലെ പ്രസംഗത്തോടെ അറസ്റ്റ് വരിച്ചു.  ഗാന്ധിജിയുടെ അറസ്റ്റിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.  കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്റെപേര് കേരളീയന്‍ എന്ന് രേഖപ്പെടുത്തി.
1932-ല്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചു.  കണ്ണൂര്‍ സെന്‍ട്രല്‍  ജയിലില്‍ തടവുകാരനായി.  
1935-ല്‍ കര്‍ഷകസംഘം രൂപീകൃതമായതോടെ കോഗ്രസ്-സോഷ്യലിസ്റ്റ് പാര്‍'ിയുടെ പ്രധാന പ്രവര്‍ത്തകനായി മാറിയ കേരളീയന്‍ മദിരാശിയിലേക്കുള്ള മലബാര്‍ പട്ടിണി ജാഥയില്‍ അംഗമായി.  
ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പി.കൃഷ്ണപിള്ളയോടൊപ്പമായിരുന്നു കേരളീയന്‍.   അക്കാലത്ത് നടന്ന പാപ്പിനിശ്ശേരിമില്‍ സമരം,  തിരുവണ്ണൂര്‍ കോട്ട മില്‍ സമരം, ഫറോക്ക് ടൈല്‍സ് സമരം എന്നിവയില്‍ മുന്നണിയില്‍ നിന്നും.  മലബാര്‍ കര്‍ഷകസംഘത്തിന്റെയും കിസാന്‍ സംഘത്തിന്റെയും സെക്രട്ടറിയായപ്പോഴും അഖിലേന്ത്യാ കിസാന്‍ സംഘടനയുടെ സെന്‍ട്രല്‍ കൗസില്‍ അംഗമായപ്പോഴും 1942-ല്‍ ആലിപ്പൂര്‍ ജയിലില്‍ കിടന്നപ്പോഴും സാധാരണക്കാരനുവേണ്ടി എഴുതുകയും തൊഴിലാളികളെ വായനാ സംസ്‌കാരം പഠിപ്പിക്കുകയും ചെയ്ത കേരളീയന്‍ കേരള സംസ്ഥാന കര്‍ഷക സംഘത്തിന്റെ മുഖപത്രമായ കൃഷിക്കാരന്‍ മാസികയുടെ പത്രാധിപരായതോടെ അതിപ്രശസ്തനുമായി.
മനുഷ്യസ്‌നേഹികള്‍ക്ക് മുമ്പില്‍ പ്രശ്‌നങ്ങളുടെ കെട്ടഴിച്ചുവിടുക എന്നതായിരുന്നു കേരളീയന്റെ പത്രപ്രവര്‍ത്തന രീതി.  കര്‍ഷകത്തൊഴിലാളികള്‍ക്ക് വേണ്ടി പാട്ടുകളെഴുതുകയും അത് ഈണത്തില്‍ പാടിക്കൊടുക്കുകയും ചെയ്യുമായിരുന്നു കേരളീയന്‍.
അവകാശ പ്രഖ്യാപനത്തിന്റെ ഗാഥകളായിരുന്നു അക്കാലത്ത് വയലുകളെ രോമാഞ്ചം കൊള്ളിച്ചത്.  ഈ പാട്ടുകളോക്കെ പ്രഭാതം, ദേശാഭിമാനി പത്രങ്ങളില്‍ അച്ചടിച്ചുവന്നപ്പോള്‍ കര്‍ഷകരുടെ ചുണ്ടുകളില്‍  അത് തത്തിക്കളിച്ചു.
'നമ്മള്‍ കനകം വിളയിച്ചനാട്
നമ്മള്‍ക്കവകാശപ്പെട്ട നാട്
ബ്രിട്ടീഷുകാര്‍ തട്ടിപ്പറിച്ചിട്ടന്നു
വല്യോരു മാളികേല്‍ വാണിടുന്നു.
അക്കൂട്ടരെങ്ങാനും നാ'ികണ്ടോ
അക്കൂട്ടരെങ്ങാനും ഞാറുനേട്ടാ'
ഈ വരികള്‍ കര്‍ഷക്കോദ്ധാരണത്തിന്  സംഭവബഹുലങ്ങളായ അധ്യായങ്ങളായി മാറി.
കേരളീയന്റെ പ്രവര്‍ത്തനശൈലിക്ക് ചൂടും ചൂരും പകര്‍ന്നത് പ്രതിയോഗികളാണ്.  വയലറ്റ് ആല്‍വ മുതല്‍ സജ്ജയന്‍ വരെ പാര്‍ട്ടി പത്രത്തിന്റെ നടത്തിപ്പ് ചുമതലയുള്ള പാര്‍ട്ടി സെക്രട്ടറിയായ കേരളീയനെ കണക്കിന്  കളിയാക്കിയിട്ടുണ്ട്.
1934 ജൂലായ് 9ന് 84-ാം വയസ്സില്‍ കേരളീയന്‍ വിടപറഞ്ഞു.