You are here:

Korath VM

 

വി.എം.കൊറാത്ത്

മാതൃഭൂമിയില്‍ നാല് പതിറ്റാണ്ടുകാലം പത്രപ്രവര്‍ത്തകനായിരുന്നു വി.എം.കൊറാത്ത് എന്ന് അറിയപ്പെട്ടിരുന്ന വേലായുധമേനോന്‍ കൊറാത്ത്. കടലുണ്ടി പുന്നോളി കൊറാത്ത് കുടുംബാംഗമായിരുന്നു.

ഒരു കാലത്തെ മിക്ക മാതൃഭൂമി പ്രവര്‍ത്തകരെയുംപോലെ സ്വാതന്ത്ര്യസമരത്തിലൂടെ പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന ആളാണ് വി.എം.കൊറാത്തും. ആദ്യം മുതല്‍ അവസാനം വരെ അദ്ദേഹം ഗാന്ധിയന്‍ ജീവിത ശൈലി പിന്തുടര്‍ന്നു.

പതിനഞ്ചാം വയസ്സില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലിലടക്കപ്പെട്ട് രണ്ട് മാസം ജയിലിടക്കപ്പെട്ടു. അതോടെ ഒരു മുഴുവന്‍ സമയ സ്വാതന്ത്ര്യസമര സേനാനി ജനിക്കുകയായി. ആ കാലത്തുതന്നെ അദ്ദേഹം മാതൃഭൂമിക്ക് വേണ്ടി കുറിപ്പുകളും വാര്‍ത്തകളും എഴുതിപ്പോന്നിരുന്നു. 1947 അദ്ദേഹം മാതൃഭൂമിയില്‍ പ്രൂഫ് റീഡറായി. 1896 ല്‍ ഡപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്. തുടര്‍ന്ന് നാല് വര്‍ഷക്കാലം ജന്മഭൂമി പത്രത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു.
ലക്ഷ്ണന്‍ എന്ന തൂലികാനാമത്തില്‍ അദ്ദേഹം മാതൃഭൂമി എഴുതിപ്പോന്ന പംക്തി ഏറെ ആകര്‍ഷകമായിരുന്നു. തെളിഞ്ഞ, മൂര്‍ച്ചയുള്ള ഭാഷാ ശൈലിയില്‍ അദ്ദേഹം മാതൃഭൂമിയില്‍ എഴുതിയ ലേഖനങ്ങളും മുഖപ്രസംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തും സജീവമായിരുന്നു അദ്ദേഹം.
പ്രസ് അക്കാദമിയുടെ ആദ്യത്തെ എം.വി.പൈലി അവാര്‍ഡ്, ഫാം ജേണലിസം അവാര്‍ഡ്, കേസരി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വേദ് മേത്തയുടെ മുഖത്തോട് മുഖം എന്ന പുസ്തകം തര്‍ജമ ചെയ്്തിട്ടുണ്ട്. ആത്മകഥയായ ഓര്‍മയുടെ നിലാവില്‍ മരണാനന്തരമാണ് പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയത്.

ഫാറൂഖ് കോളേജില്‍ അധ്യാപികയായിരുന്ന പരേതയായ കെ.ഐ. പത്മിനിയാണ് ഭാര്യ. ഹരീന്ദ്രനാഥ്, ഉഷ എന്നിവര്‍ മക്കളാണ്.
79 ാം വയസ്സില്‍ -2005 ജൂണ്‍ നാലിന്- കോഴിക്കോട്ട് അന്തരിച്ചു.