You are here:

Madhavanar

മാധവനാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കെ. മാധവന്‍നായര്‍ മാതൃഭൂമി പത്രാധിപ സമിതിയില്‍ പ്രശസ്ത സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1903 ല്‍ വള്ളിക്കുന്നില്‍ ജനിച്ച മാധവന്‍നായര്‍ കെ.പി.സി.സി. സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.

'എന്റെ സത്യാന്വേഷണ പരീക്ഷകള്‍' എന്ന ഗാന്ധിജിയുടെ കൃതി മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'ഹിമാലയയാത്ര' പ്രസിദ്ധ കൃതിയാണ്. ഒരു പത്ര പ്രവര്‍ത്തകന്റെ ഉള്‍കാഴ്ച ഈ കൃതി വിളിച്ചോതുന്നു