You are here:

Mammu C. P

ആദ്യകാല പത്രപ്രവര്‍ത്തകസംഘടനയുടെ അമരക്കാരനായിരുന്ന സി.പി.മമ്മു സാഹിബാ ചെറുകിട പത്രഉടമകളുടെ സംഘടനാ സാരഥിയായി കേരളനാദം സായ്ഹ്ന പത്രത്തെ ശ്രദ്ധേയമാക്കിയത് കൊച്ചിയുടെ ചരിത്രത്തിലെ തങ്കത്തിരിയായി.
1928 ജനുവരി 24-ന് പൊന്നുരുന്തിയിലെ പരീക്കു'ി സാഹിബിന്റേയും ഫാത്തിമയുടേയും പുത്രനായി ജനിച്ച മമ്മു സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സി.പി.ഉമ്മറിന്റെ സഹോദരനാണ്.   ഉമ്മര്‍ മെമ്മോറിയല്‍ പ്രസ് സ്ഥാപിക്കുകയും കേരളനാദം സയാഹ്ന ദിനപത്രം ആരംഭിക്കുകയും ചെയ്ത സി.പി.മമ്മു പ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തകനായി'ാണ് പൊതുരംഗത്തിറങ്ങുന്നത്.  പ്രഭാതം ദിനപത്രത്തിന്റെ ലേഖകനായി പ്രവര്‍ത്തിക്കുകവഴി റിപ്പോര്‍'ിംഗില്‍ ശോഭിക്കാന്‍ കഴിഞ്ഞ ഈ ചെറുപ്പക്കാരന്‍ പിന്നീട് സ്തുത്യര്‍ഹമായ  പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്.  നിരവധി സാമൂഹ്യ-സാമുദായികവിദ്യാഭ്യാസ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും സ്ഥാപനങ്ങള്‍ അലങ്കാരമായി കൊണ്ടുനടക്കുന്നതിന് പകരം കര്‍മ്മചൈതന്യമാക്കി മാറ്റുകയും ചെയ്ത സി.പി.യെ ചൊവ്വര പരമേശ്വരന്‍ പുരസ്‌കാരം തേടിയെത്തി.ഭാഷാപത്രസംഘടനയുടെ നാഷണല്‍ എക്‌സിക്യൂട്ടീവിനെ സജീവമാക്കിയത് തെരുവത്ത് രാമനോടൊപ്പം സി.പി.മമ്മുവായിരുന്നു. പ്രസ്  അഡൈ്വസറി ബോര്‍ഡിലും പ്രസ് അക്രിഡിറ്റേഷന്‍  കമ്മിറ്റിയിലും പ്രസ് അക്കാദമിയിലും അംഗമായിരുന്ന സി.പി നാഷണല്‍ സര്‍വീസ് ഡയറക്ടര്‍ ബോര്‍ഡിലും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെനറ്റിലും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിലും ഒട്ടുവളരെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു.അമേരിക്കന്‍ പര്യടനത്തെപ്പറ്റി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.  സമസ്ത കേരള സാഹിത്യ് പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് സംഭാവനകളര്‍പ്പിച്ചു.  ശ്രീമതി.സൈനബയാണ് സഹധര്‍മ്മിണി.  അനുവും ബീനയുമാണ് പുത്രിമാര്‍.
പത്രപ്രവര്‍ത്തക സംഘടനയുടെ തുടക്കത്തെക്കുറിച്ച് സി.പി.മമ്മു രേഖപ്പെടുത്തിവെച്ച ചരിത്രലേഖനം അദ്ദേഹത്തിന്റെ നിത്യസ്മാരകവും  പുതിയതലമുറക്ക് അറിവുപകരുന്നതു മായതിനാല്‍ അതിന്റെ രത്‌നച്ചുരുക്കം ഇവിടെ അവതരിപ്പിക്കെട്ടെ പഴയ കൊച്ചിരാജ്യത്തിലെ എറണാകുളം പട്ടണത്തില്‍ 1950 ഡിസംബര്‍ 7-ന് ഇന്ത്യന്‍നാഷണല്‍ കോഗ്രസ്സിന്റെ മുഖപത്രമായിരുന്ന ദീനബന്ധു ഓഫീസിലാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ജന്മമെടുക്കുന്നത്.  ദീനബന്ധുവിലെ പെരുന്ന കെ.എന്‍.നായര്‍ സംഘടിപ്പിച്ച എറണാകുളത്തും പരിസരത്തുമുള്ള പത്രപ്രവര്‍ത്തകരുടെ യോഗത്തില്‍ ആദ്ധ്യക്ഷം വഹിച്ചത് ആദ്യത്തെ ഗോമതി പത്രത്തിന്റ ലേഖകന്‍ കെ.പി.രാമന്‍പിള്ളയായിരുന്നു.  അന്ന് രൂപംകൊണ്ട തിരുകൊച്ചി വര്‍ക്കിംഗ്  ജേര്‍ണലിസ്റ്റ്  യൂണിയന്റെ ആദ്യ പ്രസിഡന്റായി ശ്രീ.രാമന്‍പിള്ളയേയും സെക്രട്ടറിയായി പെരുന്ന കെ.എന്‍.നായരേയും തെരഞ്ഞെടുത്തു.  എം.കുര്യാക്കോസ് (മലയാളമനോരമ) എം.എം.പീറ്റര്‍ (കേരളഭൂഷണം),സി.പി.മമ്മു (പ്രഭാതം), കെ.രാമചന്ദ്രന്‍ (മാതൃഭൂമി), വി.എ.ജയിംസ് (മലബാര്‍ മെയില്‍), എം.എം.യോഹന്നാന്‍ (പൗരനീതി), പി.എ.അബ്ദുറഹിമാന്‍ മാസ്റ്റര്‍ (ചന്ദ്രിക), എം.വാസന്‍ (ദീപം), സെബാസ്റ്റ്യന്‍ കുറ്റിക്കാട് (ദീനബന്ധു) എന്നിവരായിരുന്നു ആദ്യകാലനേതാക്കള്‍.  തുടര്‍ന്ന് കോട്ടയത്ത് ചേര്‍ന്ന വിപുലമായ പത്രപ്രവര്‍ത്തക സമ്മേളനമാണ് അസോസിയേഷന്റെ പേര് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ എന്നാക്കി മാറ്റിയത്.
ഐക്യകേരളം രൂപം കൊള്ളുന്നതിന് മുമ്പുതന്നെ കേരളാടിസ്ഥാനത്തില്‍ രൂപീകൃതമായ സംഘടനയുടെ പ്രഥമ പ്രസിഡന്റ് കേരളകൗമുദിയിലെ കെ.കാര്‍ത്തികേയനും യു.എന്‍.ഐയിലെ പി.വിശ്വംഭരന്‍ സെക്രട്ടറിയുമായി.   മലയാളരാജ്യത്തിലെ എ.ആര്‍. പണിക്കരായിരുന്നു ട്രഷറര്‍.
കെ.പി.സി.സി.പ്രസിഡന്റും സംസ്ഥാനമന്ത്രിയുമായിരുന്ന എ.എല്‍.ജേക്കബ് നിയമസഭാംഗമായിരുന്നപ്പോഴാണ് തിരുക്കൊച്ചി നിയമസഭയില്‍ പത്രപ്രവര്‍ത്തകരുടെ പ്രശ്‌നം അവതരിപ്പിച്ചത്.  ഇതിനുവേണ്ടി ഒരടിയന്തര പ്രമേയം തന്നെ അദ്ദേഹം സഭയില്‍ കൊണ്ടുവന്നു.  
ഇരുപത്തിനാല് മണിക്കൂറും പണിയെടുത്തവരായിരുന്നു പഴയകാല പത്രപ്രവര്‍ത്തകര്‍.  കഠിനാദ്ധ്വാനം ചെയ്യാന്‍ അന്ന് പത്രപ്രവര്‍ത്തകര്‍ സന്നദ്ധരായിരുന്നു.  ടെലക്‌സ്, ടെലിപ്രിന്റര്‍, കമ്പ്യൂട്ടര്‍, ഹോദ് ലൈന്‍ തുടങ്ങി വാര്‍ത്താ സംഭരണത്തിനും വിതരണത്തിനും സാങ്കേതിക സൗകര്യം ഒന്നും ഉണ്ടായിരുന്നില്ല.  പിന്നീട് ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ തൊഴിലിനെ വളരെയേറെ സ്വാധീനിക്കുകയും പത്രപ്രവര്‍ത്തകര്‍ക്ക് സംഘടിത ശക്തിവഴി നേട്ടങ്ങള്‍ കൈവരിക്കാനാവുകയും ചെയ്തു.