You are here:

Moidu Maulavi E

ഇരുപതുകളുടെ ആരംഭത്തില്‍ കോഴിക്കോട്ട് നിന്ന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ അല്‍അമീന്‍ പ്രിന്റിഗ് ആന്റ് പബ്ലിഷിഗ് കമ്പനിയുടെ ഉടമസ്ഥതയില്‍ ആരംഭിച്ച അല്‍അമീന്‍ പത്രത്തിന് ഒരു ദശാബ്ദ കാലത്തിലേറെ ഗണ്യമായ സംഭാവനകളര്‍പ്പിച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ഇ.മൊയ്തു മൗലവി. അല്‍ ഇസ്‌ലാഹ് പത്രത്തിലൂടെ കര്‍മ്മ വിശുദ്ധിയുടെ കാഞ്ചന പ്രഭ പരത്തിയ മൗലവി സാഹിബ് ഭാരതത്തിന്റെ ദേശിയ പ്രസ്ഥാനത്തിനും മതേതരത്വത്തിനും തൂലികകൊണ്ടും നാക്കുകൊണ്ടും വീരഗാഥകള്‍ വിരചിച്ചു. വരും തലമുറകള്‍ക്ക് ആവേശം കൊള്ളത്തക്ക വീരഗാഥകള്‍ അക്ഷരങ്ങളായി അദ്ദേഹം അവശേഷിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റേയും  ജനാധിപത്യത്തിന്റേയും ആധുനികതയുടേയും സന്ദേശം മലബാറിലെ ഓരോ മാപ്പിളയുടേയും വീട്ടില്‍ എത്തിക്കാന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം ഏറ്റെടുത്തു നടത്തുകയുണ്ടായി. അസാധാരണ കര്‍മ്മശേഷിയുണ്ടായിരുന്ന മൊയ്തു മൗലവി നൂറ്റാണ്ടിന്റ സാക്ഷിയായി വിടപറയുമ്പോള്‍ ഈടുറ്റ ഗ്രന്ഥങ്ങള്‍ കൈരളിക്ക് സമ്മാനിച്ചു. ഭാരതഭൂമി പത്രാധിപത്യത്തിലൂടെ അറിവും ചിന്തയും സമൂഹത്തിന്റെ നന്മക്ക്  വേണ്ടി തിരിച്ചുവിടാന്‍ യത്‌നിച്ച മൗലവിക്ക് പത്രപ്രവര്‍ത്തനമായിരുന്നു മരണം വരെ ഇഷ്ടപ്പെട്ട ജോലി.

 

Previous:
Next: