You are here:

Moosakutti N

മലയാളത്തിലെ ഏറ്റവും പ്രമുഖ പരിഭാഷകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്‍.മൂസക്കുട്ടി. ഇംഗ്‌ളീഷ് സാഹിത്യത്തില്‍ എം.എ.ബിരുദമുള്ള മുസക്കുട്ടി തൃശ്ശൂര്‍ആസ്ഥാനമായി പ്രസിദ്ധീകരിച്ചിരുന്ന എക്‌സ്പ്രസ് പത്രത്തില്‍ സബ് എഡിറ്ററായാണ് തുടങ്ങിയത്. പിന്നീട് മുഴുവന്‍സമയം വിവര്‍ത്തനത്തിലും ഗ്രന്ഥരചനയിലും ഏര്‍പ്പെട്ടു. വൈജ്ഞാനികം, വിവര്‍ത്തനം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളില്‍ പെട്ട എഴുപതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മുപ്പതിലേറെ കൃതികള്‍ വിഖ്യാത ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങളാണ്.

എഴുത്തുകാരിയുടെ മുറി (വെര്‍ജീനിയ വൂള്‍ഫ്),സാഹിത്യവും വിപ്ലവവും(ട്രോട്‌സ്‌കി),  തിരഞ്ഞെടുത്ത ഡെക്കാമെറന്‍ കഥകള്‍, എന്റെ ജീവിതം(ചാര്‍ലി ചാപ്ലിന്‍), വാന്‍ക( ചെക്കോവ്), ബര്‍ട്രാന്‍ഡ് റസ്സലിന്റെ തിരഞ്ഞെടുത്ത ഉപന്യാസങ്ങള്‍, മോപ്പസാങ്ങ് കഥകള്‍, ഒ.ഹെന്‍ട്രി കഥകള്‍, കിഴവനും കടലും (ഹെമിഗ്‌വെ),അധോലോകത്തില്‍ നിുള്ള കുറിപ്പുകള്‍(ഡെസ്റ്റോയ്‌സ്‌കി), വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവന്റെ അന്ത്യനാളുകള്‍(വിക്‌റ്റോര്‍ യൂഗോ), ഐവാന്‍ എല്ലിച്ചിന്റെ മരണം(ടോള്‍സ്റ്റോയ്), ആത്മകഥ( മുസ്സോളിനി),മാജിക് മൗണ്ടന്‍(തോമസ് മന്‍),ആയിരത്തൊന്നു രാവുകള്‍, ജെയിംസ് ജോയ്‌സിന്റെ യുലിസസ്സ് എിവയാണ് പ്രശസ്തമായ ഏതാനും വിവര്‍ത്തനകൃതികള്‍. വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എം.എന്‍.സത്യാര്‍ത്ഥി അവാര്‍ഡ്, ഇ.കെ.ദിവാകരന്‍പോറ്റി അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ നേടിയി'ുണ്ട്.

മലപ്പുറം ജില്ലയിലെ പൊാനി താലൂക്കില്‍ 1951ല്‍ ജനനം. പിതാവ് മഠത്തിപറമ്പില്‍ ബാപ്പൂ'ി ഹാജി, മാതാവ് നാക്കോലക്കല്‍ ഉമ്മക്കു'ി ഉമ്മ. തൃശ്ശൂര്‍ ചെമ്പൂക്കാവ് ഐയ്യനാത്ത് ലെയിനിലെ 'സുഗേയ'ത്തില്‍ താമസിക്കുു. ഭാര്യ ബെല്‍ക്കീസ്, മക്കള്‍ ലാഷിന്‍, ലൂബിന്‍