You are here:

Nair A. S

ചെറുപ്പുളശ്ശേരിക്കടുത്ത് കാറല്‍മണ്ണ സ്വദേശിയായ എ.എസ്. നായര്‍ ചിത്രരചനയില്‍ തനതായ ശൈലി കണ്ടെത്തിയ പ്രതിഭയായിരുന്നു. കെ.സി.എസ്. പണിക്കരുടെ ശിഷ്യനായിരുന്ന എ.എസ്. ജയകേരളം വാരികയിലൂടെയായിരുന്നു തുടക്കം. പിന്നീട് പതിറ്റാണ്ടുകള്‍ മാതൃഭൂമിക്കുവേണ്ടി ചിത്രങ്ങള്‍ വരച്ചു.
ചിത്രകലക്കു പുറമെ നാടകങ്ങളും എ.എസിന് വഴങ്ങുതായിരുന്നു. രചനയിലും സംവിധാനത്തിലും നൂതന രീതികള്‍ കണ്ടെത്തിയ അദ്ദേഹം പത്രപ്രവര്‍ത്തകരുമായി പുലര്‍ത്തിയ ഉറ്റബന്ധം ഒരു കാലഘട്ടത്തിന്റെ തിളങ്ങുന്ന അദ്ധ്യായമായി. അക്ഷരങ്ങളേയും ചിത്രങ്ങളേയും സ്‌നേഹിക്കുവരുടെ കൂട്ടായ്മക്ക് അദ്ദേഹം ശക്തിചൈതന്യം നല്‍കി. കാലിക്കട്ട് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തു. കോഴിക്കോട്ടെ സാമൂഹ്യ - സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്ന എ.എസ്. പത്രപ്രവര്‍ത്തക കോളനിയിലെ സര്‍വ്വരുടേയും സ്‌നേഹാദരവുകള്‍ നേടിയെടുത്ത വഴികാട്ടിയായിരുന്നു.
എ.എസ്. നായര്‍ മരിച്ചപ്പോള്‍ 2008 ലെ കാലിക്കറ്റ് പ്രസ് ക്ലബ് സുവനീര്‍ എഴുതി.
വരികള്‍ക്കപ്പുറത്തേക്ക് നീങ്ങുന്ന വരകളിലൂടെ എ.എസ്. നായര്‍ ജീവിതത്തിന്റെ ഇരുളും വെളിച്ചവും ആവിഷ്‌കരിച്ചു. കൂര്‍ത്തു മൂര്‍ത്ത ഹാസ്യ ചിത്രങ്ങളിലൂടെ മനുഷ്യാവസ്ഥയുടെ അകവും പുറവും. 
കാറല്‍മണ്ണയിലെ അത്തിപ്പറ്റ വീട്ടില്‍ നിന്നാരംഭിച്ച് മാതൃഭൂമിയുടെ അകത്തളങ്ങളില്‍ ആ ജീവിതം അവസാനിച്ചു. 
പക്ഷെ എ.എസ്. എ ചിത്രകാരന്റെ കഥ തീരുന്നില്ല. ജീവന്‍ തുടിച്ചുനില്‍ക്കുന്ന അനേകം രേഖാചിത്രങ്ങളിലൂടെ അത് നീണ്ട്‌പോവുന്നു. തലമുറകള്‍ക്കപ്പുറത്തേക്ക്.