You are here:

Pamban Madhavan

1947-ല്‍ മസ്ദൂര്‍ എന്ന പത്രം ആരംഭിച്ച് ആദര്‍ശവിശുദ്ധിയുടേയും വിജ്ഞാന സംസ്‌കാരത്തിന്റെയും തിളക്കമാര്‍ന്ന അക്ഷരവിപ്ലവം സംഘടിപ്പിച്ച് പാമ്പന്‍ മാധവന്‍ പത്രപ്രവര്‍ത്തകര്‍ക്ക് പാമ്പാജിയും രാഷ്ട്രീയക്കാര്‍ക്ക് മാധവേട്ടനുമായിരുന്നു.  
ലോകത്തിന്റെയും ഇന്ത്യയുടേയും രാഷ്ട്രീയ ചരിത്രവശങ്ങളെകുറിച്ച്  ആധികാരികമായി എഴുതിയ പാമ്പന്‍ മാധവന്‍ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെപ്പറ്റി എഴുതിയ കുറിപ്പുകള്‍ഏറെ ശ്രദ്ധേയമായിരുന്നു.
മാതൃഭൂമിയുടെയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും സ്വന്തം ലേഖകനായിരുന്നു.  പൊതുജീവിതത്തില്‍ അഴിമതിയുടേയും അശുദ്ധിയുടേയും തരിപ്പുപോലും കലരാതെ ജീവിതം നയിച്ച പാമ്പന്‍ കോഗ്രസ്സിനുവേണ്ടി എഴുതുകയും ധാരാളം പ്രസംഗിക്കുകയും ചെയ്തു.  കോഗ്രസില്‍ നിന്ന് അകന്നപ്പോഴും തൂവെള്ള ഖദര്‍ വസ്ത്രം ധരിച്ച്  ഗാന്ധി-നെഹ്‌റു യുഗത്തിലെ ആദര്‍ശങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുന്ന പത്രപ്രവര്‍ത്തകനായി അദ്ദേഹം നിലകൊണ്ട് അധികാരത്തിന്റെ സുഖലോലുപതയിലേക്കൊന്നും തിരിഞ്ഞുനോക്കാതെ സേവനത്തിന്റെ  ഒറ്റയടിപ്പാതയിലൂടെ നടന്ന പത്രപ്രവര്‍ത്തകനായ ഈ രാഷ്ട്രീയ നേതാവ് ശ്രേഷ്ഠകാലത്തിന്റെ അടയാളവും രേഖപ്പെടുത്തി.  ഇന്ത്യന്‍ സ്വാതന്ത്ര്യചരിത്രം ഹൃദിസ്ഥമായിരുന്നു പാമ്പന്.  ഇന്ത്യാചരിത്രത്തിലെ സംഭവങ്ങളും തിയ്യതികളും തെറ്റാതെ പറയാറുള്ള പാമ്പല്‍ ഭരണഘടനയുടെ ഓരോ ഖണ്ഡികകളും ഉദ്ധരിച്ച് സംവദിക്കും.  കേവലം എസ്.എസ്.എല്‍.സിക്കാരന്‍ മാത്രമിയരുന്ന മാധവേട്ടന്‍ സര്‍വകാലശാലയിലെ പൊളിറ്റിക് പ്രൊഫസറേക്കാള്‍ പ്രാമാണിക വിജ്ഞാനം കരസ്ഥമാക്കി.  പല അവാര്‍ഡുകളും പാമ്പന്‍  മാധവനെ തേടിയെത്തിയിരുന്നുവെങ്കിലും കണ്ണൂര്‍കാര്‍ നല്‍കിയ വായനയുടെ പുരസ്‌കാരമായിരുന്നു പരമപ്രധാനം.  
Previous:
Next: