You are here:

Prakasam M.P.

തെക്കന്‍ കേരളത്തിലെ അറിയപ്പെടുന്ന ഇടതുപക്ഷ പത്രപ്രവര്‍ത്തകനാണ് എം. പി. പ്രകാശം.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല വയലാര്‍ പഞ്ചായത്തിലാണ് എം.പി.പ്രകാശം ജനിച്ചത് - 1932-ല്‍.   അച്ഛന്‍ എം.കെ.പത്മനാഭന്‍.  അമ്മ സി.നാരായണിയമ്മ.  

പട്ടണക്കാട് ഗവമെന്റ് പ്രൈമറി സ്‌കൂളിലും പുതിയകാവ് മലയാളം സ്‌കൂളിലും ചേര്‍ത്തല ഗവമെന്റ് ബോയ്‌സ് സ്‌കൂളിലുമായിരുന്നു  പ്രാഥമിക വിദ്യാഭ്യാസം. ആലപ്പുഴ എസ്.ഡി. കോളേജില്‍ പഠിക്കുമ്പോള്‍തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് കടന്നു. ട്രെയ്ഡ് യൂണിയന്‍ സമ്മേളനങ്ങളുടെ വാര്‍ത്തകള്‍ പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ക്ക് നല്‍കിക്കൊണ്ടായിരുന്നു പത്രപ്രവര്‍ത്തന തുടക്കം.  

നിരോധിക്കപ്പെട്ട തിരുവിതാംകൂര്‍ കേരള വിദ്യാര്‍ത്ഥി യൂണിയനില്‍ അംഗമായിരുന്നു. നിരോധത്തെത്തുടര്‍ന്ന് വിദ്യാഭ്യാസ അവകാശ സമ്പാദന സമിതിയുണ്ടാക്കി. 1946-ല്‍ പതിനാലാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി.  
1956-ല്‍ പുതുപ്പള്ളി  രാഘവനും മറ്റും ചേര്‍ന്ന് ആലപ്പുഴയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളഭൂമി സായാഹ്ന പത്രത്തില്‍ അസിസ്റ്റന്റ് മാനേജരും സ്റ്റാഫ് ലേഖകനുമായി.  
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പത്രാധിപരായിരുന്ന നവജീവന്റെ ആലപ്പുഴ ജില്ലാ ലേഖകനായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.  മുണ്ടശ്ശേരിക്കുശേഷം ടി.കെ.ജി. നായര്‍ പത്രാധിപരായപ്പോള്‍ തൃശൂര്‍ ഡെസ്‌കിലേക്ക് മാറി.  കെ.ദാമോദരന്റെ പത്രാധിപത്യത്തില്‍ നവയുഗം വാരികയിലും ജോലിചെയ്തിട്ടുണ്ട്.  സാമ്പത്തിക ഞെരുക്കംമൂലം നവയുഗം പ്രസിദ്ധീകരണം നിലച്ചപ്പോള്‍ 1966-ല്‍ കോഴിക്കോട് നവജീവനിലേക്ക് മാറി.  
1967-ല്‍ തിരുവനന്തപുരത്ത് സി.പി.ഐ സ്റ്റേറ്റ് കൗസില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലത്ത് ജനയുഗം ജില്ലാ ലേഖകനായി.  സി.കെ.ചന്ദ്രപ്പനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.  
എരൂര്‍ വാസുദേവ് അന്തരിച്ചപ്പോള്‍ 1969-ല്‍ എറണാകുളത്ത് ജനയുഗത്തിന്റെ ജില്ലാ ലേഖകനായി.   സി.പി.ഐയുടെ കൊല്ലം/എറണാകുളം ജില്ലാ കൗസില്‍ അംഗമായിരുന്നു.  
1973-ല്‍ എറണാകുളം പ്രസ് ക്ലബിന്റെ സെക്രട്ടറിയായി.  1986-ല്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഐ.എഫ്.ഡബ്ല്യൂ.ജെ നാഷണല്‍ കൗസില്‍ അംഗമായിരുന്നു.  
1992-ല്‍   വിരമിച്ചശേഷവും രണ്ടുവര്‍ഷം ജനയുഗത്തില്‍ തുടര്‍ന്നു.  
ഭാര്യ പി.എന്‍.ദയാബായി (റിട്ട. അദ്ധ്യാപിക) 
മക്കള്‍ പ്രമോദ്, പ്രദീപ്, പ്രവീ, (സ്റ്റാഫ് റിപ്പോര്‍ട്ടര്‍, ദ ഹിന്ദു)
എറണാകുളം ജില്ലയില്‍ വെണ്ണല കല്ലടക്കാവ് റോഡില്‍ മൈത്രീഭവനില്‍ താമസിക്കുന്നു.