You are here:

Ramachandran K

മുന്‍ തലമുറയിലെ പത്രപ്രവര്‍ത്തകരില്‍ പ്രഗത്ഭനായ പിതാവിന്റെ പാരമ്പര്യം ഏറ്റുവാങ്ങിയ പത്രപ്രവര്‍ത്തകനായിരുന്നു കെ.രാമചന്ദ്രന്‍.  അച്ഛന്‍ ചൊവ്വര പരമേശ്വരന്‍.  അമ്മ കെ.പി.ഗൗരിയമ്മ.  1928 ഏപ്രില്‍ ഏഴിനായിരുന്നു ജനനം.  എറണാകുളം ജില്ലയിലെ ചൊവ്വരയില്‍.
തൃശ്ശൂര്‍ ജില്ലയിലെ വിലങ്ങന്‍കുന്നില്‍ ഗുരുകുലത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.  അതിനുശേഷം കാഞ്ഞൂര്‍ ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എറണാകുളം മഹാരാജാസ് കോളേജില്‍ ചേര്‍ന്നു.  ചരിത്രത്തില്‍ ബിരുദം നേടിയശേഷമാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്.  
മാതൃഭൂമി കൊച്ചി എഡിഷന്‍ ആരംഭിച്ചപ്പോള്‍ ചീഫ് റിപ്പോര്‍ട്ടറായി.  പിന്നീട് കൊച്ചിയില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്ും ന്യൂസ് ബ്യൂറോ ചീഫുമായി.  മാതൃഭൂമിയുടെ രാഷ്ട്രീയ വിശകലന റിപ്പോര്‍ട്ടുകള്‍ക്ക് ഉള്‍ക്കനം നല്‍കിയ പത്രപ്രവര്‍ത്തകനായിരുന്നു രാമചന്ദ്രന്‍.  1988 ഏപ്രില്‍ ആറിനാണ് വിരമിക്കുന്നത്.
2010 നവംബര്‍ 19-ന് എറണാകുളത്ത് അന്തരിച്ചു.
ഭാര്യ :    സരസ്വതി
മക്കള്‍ : പ്രിയംവദ, രമണി, പ്രസന്ന, രജനി.

 

Previous:
Next: