You are here:

T Narayanan

മലയാള പത്രപ്രവര്‍ത്തനത്തില്‍ ന്യൂസ് ഫോട്ടോഗ്രാഫിക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത കുലപതികളില്‍ പ്രമുഖനാണ് ടി നാരായണന്‍. കോഴിക്കോട്ടെ നാഷണല്‍ സ്റ്റുഡിയോവില്‍ നിന്ന് 1964 ല്‍ മനോരമയില്‍ എത്തുമ്പോള്‍ നാരായണന്‍ വെറുമൊരു സ്റ്റുഡിയോ ഫോേട്ടാഗ്രാഫറായിരുന്നു, നാരായണന്റെ സിദ്ധികളെ പുറം ലോകത്തിനു കാണിച്ച് കൊടുത്തത് മനോരമയായിരുന്നു.

വയനാട്ടിലെ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ പൊലീസ് നടത്തിയ തിരച്ചില്‍ ആണ് നാരായണന്റെ ഫോട്ടാകളെ വായനക്കാര്‍ക്ക് ഏറെ പരിചിതമാക്കിയത്. വര്‍ഗീസിന്റെ വധം, അജിതയുടെ അറസ്റ്റ്, വയനാടന്‍ കാടുകളിലെ പൊലീസ് തിരച്ചില്‍ തടങ്ങി ഒട്ടേറെ വാര്‍ത്താ ചിത്രങ്ങള്‍ ടി.നാരായണന്‍ അനശ്വരമാക്കി. 

തോണി മറിഞ്ഞ് കണ്ണവം സ്‌കൂളിലെ കുട്ടികള്‍ മരിച്ചപ്പോള്‍ ഒരമ്മയുടെ ദു:ഖം ക്യാമറയില്‍ പകര്‍ത്തിയ നാരായണന് അക്കാലത്തെ ഏറ്റവും വലിയ വാര്‍ത്താ ചിത്ര അവാര്‍ഡായ കിള്ളി അവാര്‍ഡ് ലഭിച്ചു. പിന്നീട് ഒട്ടേറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നാരായണനെ തേടിയെത്തി. 
എഴുപത്തിരണ്ടാം വയസ്സില്‍ കോഴിക്കോട്ട്് അന്തരിച്ചു.

Previous:
Next: