You are here:

Thomas Jacob

തോമസ് ജേക്കബ് 
ഇരുപത്തഞ്ചാം വയസ്സില്‍ ന്യൂസ് എഡിറ്ററായി തുടങ്ങി മലയാള മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്റ്ററായി വളര്‍ന്ന് പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകന്‍. പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂരിലെ ശങ്കരമംഗലം തൈപ്പറമ്പില്‍ വീട്ടില്‍ ജനനം-1940 നവമ്പര്‍ 22ന്. അച്ഛന്‍    ടി.ഒ.ചാക്കോ, ഫോട്ടാഗ്രാഫര്‍, ചിത്രകാരന്‍, മിഷനറി പ്രവര്‍ത്തകന്‍, അമ്മ മറിയാമ്മ.

തിരുവല്ലാ മാര്‍ത്തോമ്മാ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ഡിഗ്രിയെടുത്ത് ചെറിയ പ്രായത്തില്‍ പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നു. കാര്‍ട്ടൂണിസ്റ്റാകാനായിരുന്നു താല്പര്യം. പഠിക്കുമ്പോള്‍തന്നെ മനോരമയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതാണ്. പക്ഷേ, മനോരമയില്‍ പത്രപ്രവര്‍ത്തകനായാണ് തുടങ്ങിയത്-1960ല്‍. 
 മലയാള മനോരമ കോഴിക്കോട്ടും പിന്നെ എറണാകുളത്തും യൂണിറ്റ് തുടങ്ങിയപ്പോള്‍ തോമസ് ജേക്കബ് ആയിരുന്നു ന്യൂസ് എഡിറ്റര്‍. 25ാംവയസ്സിലാണ് ന്യൂസ് എഡിറ്ററായത്. ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററയാരിന്നു  അദ്ദേഹം. 
ബ്രിട്ടണിലെ കാര്‍ഡിഫില്‍ തോംസണ്‍ ഫൗണ്ടേഷന്‍ നടത്തിയ മൂന്നു മാസത്തെ പരിശീലനത്തിന്റെ സമാപനപരീക്ഷയില്‍ ഒന്നാമനായിട്ടായിരുന്നു തോമസ് ജേക്കബ് വിജയിച്ചത്- ആ ബഹുമതി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍.
ഇപ്പോള്‍ മലയാള മനോരമയില്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍. പുസ്തകങ്ങള്‍-കഥക്കൂട്ട്, കഥാവശേഷര്‍; നാട്ടുവിശേഷം (ടി.വേണുഗോപാലുമായി ചേര്‍ന്ന്). കഥക്കൂട്ട് എന്ന പേരില്‍ വീക്‌ലിയില്‍ പംക്തി തുടരുന്നു.
2001 ആഗസ്ത് മുതല്‍ 2008 മാര്‍ച്ച് 31 വരെ കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാന്‍ ആയിരുന്നു.