ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ അക്കാദമി സന്ദര്‍ശിച്ചു.
ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി ഐ.എ.എസ് കേരള പ്രസ് അക്കാദമി സന്ദര്‍ശിച്ചു. അക്കാദമി ചെയര്മാന് എന്‍.പി.രാജേന്ദ്രനുമായി അക്കാദമി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുകയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ കുട്ടികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. അക്കാദമിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഡയറക്ടര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.