You are here:

ആദര്‍ശത്തെ അവഗണിച്ചപ്പോള്‍ ജനാധിപത്യം ദുര്‍ബലമായി - ഡോ.കെ.ജി.പൗലോസ്

ആദര്‍ശത്തെ അവഗണിക്കുകയും  അധികാരത്തെ തലയില്‍ വെക്കുകയും ചെയ്തപ്പോഴാണ്് ജനാധിപത്യം ദുര്‍ബലമായതെന്ന് ഡോ.കെ.ജി.പൗലോസ് പറഞ്ഞു.  കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് അനുസ്മരണത്തില്‍ സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  കുറവുകള്‍ വളരെയുണ്ടെങ്കിലും ലോകത്തിലെ ഉത്കൃഷ്ടമായ ഭരണസംവിധാനം ജനാധിപത്യമാണ്.  അതിന് കുറ്റവും കുറവും  ഉണ്ടെന്ന് പറയാന്‍ കഴിയുന്നത് ജനാധിപത്യത്തിലെ സ്വാതന്ത്ര്യമാണ്.  ആദര്‍ശാധിഷ്ഠിതമായ ജനാധിപത്യത്തെ വിസ്മരിച്ചപ്പോള്‍ അത് അപഹാസ്യമായി മാറി.  ഇന്നത്തെ തലമുറയ്ക്ക് ഗാന്ധിയും കുറൂരും ഒക്കെ അപരിചിതരായത് ഈ അവസ്ഥമൂലമാണ്.  സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യ ഒരു വികാരമായിരുന്നു.  എന്നാല്‍ ഇന്ന് അത് ഒരു ഓര്‍മ്മപോലും അല്ലാതായി - കെ.ജി.പൗലോസ് പറഞ്ഞു.

    തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ  അനുസ്മരണപ്രഭാഷണം നടത്തി.  ഗാന്ധിയുടെ മനസ്സ് മനസ്സിലാക്കിയ അനുയായിയിരുന്നു കുറൂരെന്ന് അദ്ദേഹം പറഞ്ഞു.  ചിത്രന്‍ നന്വൂതിരിപ്പാട് അദ്ധ്യക്ഷനായി.  കേരള പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍.അജിത് കുമാര്‍, സി.ബി.എസ്.മണി എന്നിവര്‍ പ്രസംഗിച്ചു.