സൗദി മാധ്യമപ്രവര്‍ത്തകന്‍ പ്രസ് അക്കാദമി സന്ദര്‍ശിച്ചു
പ്രമുഖ അറബ് ദിന പത്രമായ അറബ്‌ന്യൂസിന്റെ മലയാളം ഉറുദു പതിപ്പുകളുടെ എഡിറ്റര്‍ - ഇന്‍ - ചീഫ് താരേഖ് മിഷ്‌കാസ് കേരള പ്രസ് അക്കാദമി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അറബ് - ന്യൂസിന്റെ മലയാളം പതിപ്പ്, മലയാളം ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ ഹസ്സന്‍ കോയ, റിപ്പോര്‍ട്ടര്‍ ഇക്ബാല്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.
രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യോത്തരവേളയില്‍ നിതാഖത്ത് അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. നിതാഖത്ത് നടപ്പിലാക്കുക വഴി തൊഴില്‍ മേഖലയെ നിയമത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുക എന്നാണ് ഉദ്ദേശിക്കുന്നതെന്നും, ഇത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ മാധ്യമങ്ങളില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം അനവധാനതയാണെന്നും, നിതാഖത്ത് വിഷയം കേരളത്തിലെ മാധ്യമങ്ങള്‍ വലിയ തെറ്റിധാരണകള്‍ ഉണ്ടാക്കുകയും ചെയ്തി'ുണ്ടെന്ന് ഹസന്‍ കോയയും അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ച ചോദ്യത്തിന്, ഇന്ത്യയിലെ മാധ്യമ രംഗം സെന്‍സേഷണലിസത്തിന്റെ പിടിയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അറബ് മാധ്യമങ്ങള്‍ അതില്‍ നിന്നും വിമുക്തമാണെന്നും പറഞ്ഞു.
പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട'് ഓഫ് കമ്മ്യൂണിക്കേഷന് ഡയറക്ടര്‍ രാജു റാഫേല്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ലക്ചറര്‍ ഹേമലത. കെ. സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി എന്‍. പി. സന്തോഷ് നന്ദിയും പറഞ്ഞു. അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മലയാളം ന്യൂസ് റിപ്പോര്‍ട്ടര്‍മാരും പങ്കെടുത്തു.